Advertisement

മഴ മാറി; കളി നടക്കുമെന്ന് ഉറപ്പില്ല

July 9, 2019
1 minute Read

ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ മത്സരം നടക്കുന്ന മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ മഴയ്ക്ക് ശമനം. പിച്ച് മൂടിയിരുന്ന കവർ മാറ്റി ഗ്രൗണ്ടിൽ നിന്നും വെള്ളം നീക്കം ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണ്. അതേ സമയം, ഗ്രൗണ്ടിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കുന്നതിനാൽ കളി നടക്കുമോ എന്ന സംശയം നിലനിൽക്കുകയാണ്.

ഇനി കളി നടന്നാലും 20 ഓവർ മാത്രം പന്തെറിയാനാണ് സാധ്യത. 20 ഓവറിൽ 148 റൺസായിരിക്കും ഇന്ത്യയുടെ വിജയലക്ഷ്യം. 25 ഓവറിനും സാധ്യതയുണ്ട്. 25 ഓവർ കളി നടന്നാൽ ഇന്ത്യ 172 റൺസ് എടുക്കേണ്ടി വരും. ഇന്ന് മത്സരം നടന്നില്ലെങ്കിൽ നാളെ ബാക്കി മത്സരം നടക്കും. 3.5 ഓവറുകൾ കൂടിയാണ് ന്യൂസിലൻഡ് ഇന്നിംഗ്സിൽ ബാക്കിയുള്ളത്. 3.5 ഓവറുകളുടെ ന്യൂസിലൻഡ് ബാറ്റിംഗ് കഴിയുമ്പോൾ ഇന്ത്യൻ ഇന്നിംഗ്സ് ആരംഭിക്കും.

ഇന്ത്യൻ സമയം 11 മണിയാണ് 20 ഓവർ മത്സരത്തിനുള്ള കട്ടോഫ് ടൈം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top