കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ പൗരന്മാരെ വിചാരണ ചെയ്യാന്‍ ഇന്ത്യയ്ക്ക് അധികാരമില്ലെന്ന് ഇറ്റലി

കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ പൗരന്മാരെ വിചാരണ ചെയ്യാന്‍ ഇന്ത്യയ്ക്ക് അധികാരമില്ലെന്ന് ഇറ്റലി. മുന്‍വിധിയോടെ ഇറ്റാലിയന്‍ പൗരന്മാര്‍ക്കുമേല്‍ കുറ്റം ചുമത്താനുള്ള ശ്രമമാണ് ഇന്ത്യയില്‍ നടന്നതെന്നും ഇറ്റലി, ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിയില്‍ ആരോപിച്ചു. അതേസമയം, രണ്ട് ഇന്ത്യന്‍ പൌരന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇറ്റാലിയന്‍ പൌരന്മാര്‍ ആണെന്നതിന് വ്യക്തമായ തെളിവ് ഉണ്ടെന്ന് ഇന്ത്യയും വാദിച്ചു. ഇന്നലെ ആണ് ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിയില്‍ കടല്‍ക്കൊലക്കേസ് വിചാരണ ആരംഭിച്ചത്.
ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കടല്‍ക്കൊല കേസുമായി ബന്ധപ്പെട്ടുള്ള വിചാരണ ഇന്നലെയാണ് ആരംഭിച്ചത്. കടല്‍ക്കൊല കേസില്‍ കുറ്റാരോപിതര്‍ക്കായെതിരായി ഇന്ത്യയിലുള്ള കേസുകളൊക്കെ അവസാനിപ്പിക്കണമെന്ന ഇറ്റലിയുടെ ആവശ്യം കോടതി പരിഗണിച്ചു. ഇറ്റാലിയന്‍ പൗരന്മാരായതുകൊണ്ട് കുറ്റോരോപിതര്‍ക്കെതിരെ വിചാരണ നടത്താനും തുടര്‍ നടപടിസ്വീകരിക്കാനും തങ്ങള്‍ക്കുമാത്രമാണ് അവകാശമെന്നായിരുന്നു റോമിന്റെ വാദം.
എന്നാല്‍ സംഭവമുണ്ടായത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലല്ലെന്ന് ഇറ്റലിക്കു വേണ്ടി ഹാജരായ വക്കീല്‍ അവകാശപ്പെട്ടു. തങ്ങളുടെ പൗരന്മാരെ മുന്‍ വിധിയോടെ കുറ്റസ്ഥാപനം നടത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇത് എല്ലാ സാമാന്യ നീതികളുടെയും അന്താരാഷ്ട്ര മര്യാദകളുടെയും ലംഘനമാണ്. അതേ സമയം ഇറ്റലിയുടെ വാദങ്ങളെ ഇന്ത്യ ശക്തമായി ഖണ്ഡിച്ചു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലല്ല കുറ്റം നടന്നതെന്നതിന് യാതൊരു അടിസ്ഥാനവുമില്ല. ഇത് തെളിയിക്കാന്‍ ഇന്ത്യയുടെ പക്കല്‍ തെളിവുകളുണ്ട്. രണ്ട് പൗരന്മാരുടെ ജീവനാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇതിന്റെ വാദം റോമില്‍ നടത്തണമെന്ന ഇറ്റലിയുടെ ആവശ്യമാണ് യഥാര്‍ത്ഥത്തില്‍ അന്താരാഷ്ട്ര മര്യാദകളുടെ ലംഘനം. മാത്രമല്ല, കേസില്‍ വിചാരണയ്ക്കായി കുറ്റാരോപിതര്‍ മടങ്ങിയെത്തണമെന്നും ഇന്ത്യ വ്യക്തമാക്കി.
കുറ്റോരോപിതര്‍ ഔദ്യോഗിക വൃത്തിയിലായിരുന്നു സംഭവ സമയത്തെന്നത് കുറ്റ കുതൃത്തെ ന്യായീകരിക്കുന്നില്ല. ഏത് ചുമതലയിലാണെങ്കിലും ഇന്ത്യന്‍ പൗരന്മാരെ വധിക്കാനുള്ള അധികാരമാകുന്നില്ല അത്. അഡ്വ. ജി ബാലസുബ്രമഹ്ണ്യമാണ് ഇന്ത്യയുടെ വാദങ്ങള്‍ അവതരിപ്പിച്ചത്. ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2012ലായിരുന്നു
കടല്‍ക്കൊലക്കേസിനാധാരമായ സംഭവം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here