തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; ഒരു യുവതി കൂടി അറസ്റ്റിൽ
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ ഒരു യുവതി കൂടി അറസ്റ്റിലായി. കഴക്കൂട്ടം സ്വദേശിനി സിന്ധുവാണ് അറസ്റ്റിലായത്. നാല് പ്രാവശ്യമായി 40 കിലോ സ്വർണം സിന്ധു വിമാനത്താവളം വഴി കടത്തിയതായി ഡി.ആർ.ഐ കണ്ടെത്തി. മുഖ്യ പ്രതി ബിജുവിനൊപ്പമാണ് ഇവർ യാത്ര ചെയ്തതെന്നും ഡി.ആർ.ഐ അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ ഇവരെ വിശദമായി ചോദ്യം ചെയ്യും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here