മില്‍മയില്‍ പ്ലാന്റ് അറ്റന്റര്‍ തസ്തികയിലേക്ക് നടത്തിയ പരീക്ഷയില്‍ വന്‍ക്രമക്കേട് നടന്നായി കണ്ടെത്തല്‍; ട്വന്റി ഫോര്‍ എക്സ്ക്ലൂസീവ്

മില്‍മയില്‍ പ്ലാന്റ് അറ്റന്റര്‍ തസ്തികയിലേക്ക് 2011 ല്‍ നടത്തിയ പരീക്ഷയില്‍ വന്‍ ക്രമക്കേട്. എഴുത്തുപരീക്ഷയില്‍ ഒന്നാം സ്ഥാനം നേടുകയും, ശാരീരിക ക്ഷമതാ പരീക്ഷയില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്ത ഉദ്യോഗാര്‍ത്ഥിയെ, ഇന്റര്‍വ്യൂവിന് മാര്‍ക്ക് കുറച്ചു നല്‍കിയാണ്, നിയമനം നല്കുന്നതില് നിന്ന് ഒഴിവാക്കിയത്. ഇതിന്റെ രേഖകള്‍ ട്വന്റിഫോറിന് ലഭിച്ചു. എക്സ്ക്ലൂസീവ്.
അഞ്ച് പേര്‍ക്കാണ് 2011ല്‍ മില്‍മയില്‍ പ്ലാന്റ് അറ്റന്റര്‍ തസ്തികയിലേക്ക് നിയമനം നടത്തിയത്.ഇനി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയവരുടെ മാര്‍ക്കുകള്‍ കാണുക. അതില്‍ ആറാമതായ എം നാരായണന് എഴുത്ത് പരീക്ഷയില്‍ ലഭിച്ചത് 87 മാര്‍ക്ക് .റാങ്ക് ലിസ്റ്റിലുള്ള എല്ലാവരേക്കാളും കൂടിയ മാര്‍ക്ക്. ശാരീരിക ക്ഷമത പരീക്ഷയിലും മികച്ച പ്രകടനം നടത്തിയ എം നാരായണന് മില്‍മ ഭരണ സമിതി അഭിമുഖത്തിന് നല്കിയ മാര്‍ക്കാകട്ടെ വെറും മൂന്ന്.
19 ഉം 20 ഉം മാര്‍ക്ക് വരെ റാങ്ക് ലിസ്റ്റില്‍ പലര്‍ക്കും വാരിക്കോരി നല്‍കിയിട്ടും ഒന്നാം റാങ്ക് കാരനോട് കാണിച്ച ക്രൂരതയാണിത്. 50 വയസുകാരനും ബിരുദ ധാരിയുമായ നാരായണനിപ്പോള്‍ തയ്യല്‍പ്പണി ചെയ്തും ,കൂലിപ്പണി ചെയ്തുമാണ് കുടുംബം പുലര്‍ത്തുന്നത്. നീതിക്കായി കോടതിയെ സമീപിച്ചിരിക്കുകയാണ് ഈ മനുഷ്യന്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here