നെടുങ്കണ്ടം കസ്റ്റഡി മരണം; കൂടുതൽ പൊലീസുകാരുടെ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടായേക്കും

നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ കൂടുതൽ പൊലീസുകാരുടെ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകും. ഒന്നാം പ്രതി എസ് ഐ സാബുവിന്റെ ക്രൈംബ്രാഞ്ച് കസ്റ്റഡി കാലവതി പൂർത്തിയായി.
ഇന്ന് ആറു മണി വരെയായിരുന്നു ഒന്നാം പ്രതി എസ് ഐ കെ.എ സാബുവിന്റെ കസ്റ്റഡി കാലാവധി. സാബുവിനെ നെടുങ്കണ്ടം സ്റ്റേഷനുൾപ്പെടെ വിവിധ ഇടങ്ങളിൽ എത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. വരും ദിവസങ്ങളിൽ കൂടുതൽ പൊലീസുകാരുടെ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത. പ്രതികളായ ശാലിനിയെയും, മഞ്ജുവിനെയും ഉപദ്രവിച്ച വനിതാ പൊലീസുകാർക്കെതിരെയും കേസ് എടുത്തേക്കും.
ശരീരത്തിൽ കാന്താരി മുളക് തേച്ച് മർദിച്ചതിനാണ് കേസെടുക്കുക. കേസിൽ നിലവിൽ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിലായ പ്രതികളുടെ മൊഴി മുൻ ഇടുക്കി എസ് പി കെ ബി വേണുഗോപാലിന് എതിരാണെന്നാണ് വിവരം. ഇതിനിടെ ഹരിത ചിട്ടി തട്ടിപ്പിന് പിന്നിൽ കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം നെടുങ്കണ്ടാം പഞ്ചായത്ത് കാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കഴിഞ്ഞ ദിവസം സിപിഐ നെടുംങ്കണ്ടം സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ശരിയായ നടപടിയല്ലെന്ന് സിപിഐഎം വിമർശിച്ചു.
ഇതിനിടെ മുൻ ഇടുക്കി എസ്പിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപെട്ടുള്ള സമരം ശക്തിപെടുത്താനുളള നീക്കത്തിലാണ് കോൺഗ്രസും സി പി ഐയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here