Advertisement

നടിയെ ആക്രമിച്ച കേസ്; പുതുതായി രൂപീകരിക്കുന്ന പോക്‌സോ കോടതിയിൽ വിചാരണ നടത്താമെന്ന് മന്ത്രിസഭാ യോഗം

July 11, 2019
0 minutes Read

പുതുതായി രൂപീകരിക്കുന്ന പോക്‌സോ കോടതിയിൽ നടിയെ ആക്രമിച്ച കേസ് വിചാരണ നടത്താമെന്ന് മന്ത്രിസഭാ യോഗം. ഹൈക്കോടതി ഫബ്രുവരി 25ന് ഇറക്കിയ ഉത്തരവാണ് ഇതോടെ മന്ത്രിസഭയിൽ തിരുത്തിയത്.

ഉന്നതതല ഉദ്യോഗസ്ഥ തലത്തിലെ വലിയ വീഴ്ച്ചയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. 2017 ഫെബ്രുവരി 17നാണ് നടിയെ തട്ടിക്കൊടണ്ടുപോകുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസമാണ് കേസ് വനിതാ ജഡ്ജി വിചാരണ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിടുന്നത്. ഹണി വർഗീസാണ് കേസ് വിചാരണ ചെയ്യേണ്ടതെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവ് നിലനിൽക്കെയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം വരുന്നത്.

നടൻ ദിലീപ് പ്രതിയായ ഈ കേസ് നിലവിൽ പോക്‌സോ കോടതിയിൽ വിചാരണ ചെയ്യാൻ ഉത്തരവ് വരുമ്പോൾ അവിടെ വരുന്നത് വനിതാ ജഡ്ജാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമൊന്നുമില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top