Advertisement

വയനാട്ടിലെ കർഷക ആത്മഹത്യ ലോക്‌സഭയിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി

July 11, 2019
0 minutes Read

വയനാട്ടിലെ കർഷക ആത്മഹത്യ ലോക്‌സഭയിൽ ഉന്നയിച്ച് വയനാട് എം പി രാഹുൽ ഗാന്ധി. കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ പാലിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.

വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. വയനാട്ടിലെ പനമരം പഞ്ചായത്തിൽ വി ദിനേഷ് കുമാർ എന്ന കർഷകർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു രാഹുലിന്റെ കത്ത്. കർഷക ആത്മഹത്യ സംബന്ധിച്ച് കളക്ടർ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി രാഹുലിന് മറുപടി നൽകുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top