Advertisement

ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങി ചാന്ദ്രയാന്‍2

July 12, 2019
1 minute Read

ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങി ചാന്ദ്രയാന്‍ 2. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ അന്‍പതാം വര്‍ഷത്തില്‍ തന്നെയാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം. തിങ്കളാഴ്ച പുലര്‍ച്ചെ 2.51 നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ചാന്ദ്രയാന്‍ 2 പേടകം പറന്നുയരും.

ഇന്ത്യ ആകാംക്ഷാപൂര്‍വം കാത്തിരിക്കുകയാണ്. ശ്രീഹരിക്കോട്ടയിലെ ലോഞ്ച്പാഡില്‍ അഗ്‌നിപടര്‍ത്തി ജിഎസ്എല്‍വി റോക്കറ്റ് ചന്ദ്രയാന്‍ 2 ദൗത്യവുമായി പറന്നുപൊങ്ങുന്ന നിമിഷത്തിനായി. ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാര്‍ക് ത്രീയാണ് ചന്ദ്രയാന്‍ വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള റോക്കറ്റാണിത്. 800 കോടി രൂപ ചെലവിലാണ് ചന്ദ്രയാന്‍ 2 ഒരുക്കിയെടുക്കുന്നത്. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേയ്ക്ക് ഇറങ്ങുന്ന ലാന്‍ഡര്‍ എന്നിവയ്‌ക്കൊപ്പം പര്യവേഷണം നടത്തുന്ന റോവര്‍ കൂടി ഉള്‍പ്പെടുന്നതാണ് ചന്ദ്രയാന്‍ 2.

വിക്ഷേപണത്തിനു ശേഷം ഓര്‍ബിറ്റര്‍ ചന്ദ്രന് 100 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടര്‍ന്ന് റോവര്‍ ഉള്‍പ്പെടെയുള്ള ‘വിക്രം’ ലാന്‍ഡര്‍ മൊഡ്യൂള്‍ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. ചന്ദ്രനില്‍ എത്തിയശേഷം ലാന്‍ഡറില്‍ നിന്നു റോവര്‍ ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപമാണ് ചന്ദ്രയാന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍ പറന്നിറങ്ങുക. ചന്ദ്രന്റെ മധ്യരേഖയ്ക്കു നിന്ന് തെക്കോട്ട് ഇത്രയും ദൂരം മാറി ഒരു ദൗത്യം ഇറങ്ങുന്നത് അപൂര്‍വമാണ്.

ചന്ദ്രയാന്‍ 2 ഇന്ത്യയെ സംബന്ധിച്ച് വലിയ ഒരു നാഴികക്കല്ലായിരിക്കും. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് രീതിയില്‍ ലാന്‍ഡര്‍ ഇറക്കാനുള്ള സാങ്കേതികവിദ്യ ഇതുവരെ മൂന്നുരാജ്യങ്ങളെ സ്വായത്തമാക്കിയിട്ടുള്ളൂ. യുഎസ്, റഷ്യ, ചൈന. ചന്ദ്രയാന്‍ 2 ദൗത്യത്തിലൂടെ ഇന്ത്യ ഇക്കാര്യത്തില്‍ നാലാം സ്ഥാനം നേടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top