നെടുമ്പാശേരി വിമാനത്താവളത്തിലെ വിദേശ നാണയ വിനിമയ സ്ഥാപനത്തിൽ വൻ വെട്ടിപ്പ്

നെടുമ്പാശേരി വിമാനത്താവളത്തിലെ വിദേശ നാണയ വിനിമയ സ്ഥാപനത്തിൽ വൻ വെട്ടിപ്പ്. റിസർവ് ബാങ്ക് ചട്ടം ലംഘിച്ച് 20 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതായാണ് എയർ കസ്റ്റംസ് ഇന്റലിജൻസിന്റ പ്രാഥമിക കണ്ടെത്തൽ. വിമാനത്താവളത്തിലെ സ്ഥാപനത്തിൽ റിസർവ് ബാങ്ക് ഉദ്യോഗസ്ഥരും പരിശോധന നടത്തും.
നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന തോമസ് കുക്ക് എന്ന വിദേശ നാണയ വിനിമയ സ്ഥാപനത്തിലാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പരിശോധന നടത്തിയത്. റിസർവ് ബാങ്ക് ചട്ടം ലംഘിച്ച് 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞത്. വിദേശത്തേക്ക് പോകുന്ന ഇന്ത്യാക്കാർക്ക് യാത്രയുടെ സ്വഭാവമനുസരിച്ച് 5000 ഡോളർ മുതൽ 25000 ഡോളർ വരെ മുല്യമുള്ള തുകയ്ക്ക് ഡീലർമാർ വഴി വിദേശ കറൻസി മാറ്റി നൽകാം. ഇതിന് കർശന ചട്ടങ്ങൾ ബാധകമാണ്. രാജ്യത്തേക്ക് എത്തുന്ന വിദേശ പൗരന്മാർക്കും സമാന രീതിയിൽ പരിധി നശ്ചയിച്ചിട്ടുണ്ട്.
എന്നാൽ ഇതിന് മുകളിൽ 2000 ത്തോളം ഇടപാടുകൾ നടത്തിയതായി കണ്ടെത്തി. ഫോറിൻ എക്സചേഞ്ച് മാനേജ്മെന്റ് ആക്ട്, ഇന്ത്യൻ കസ്റ്റംസ് ആക്ട് എന്നിവയുടെ ലംഘനം നടന്നതായി പരിശോധനയിൽ വ്യക്തമായി. പുതിയ വിമാനതാവള ടെർമിനലിൽ എല്ലാ പരിശോധനയും പൂർത്തിയാക്കിയ ശേഷം ചെയ്യുന്ന സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ പ്രവർത്തിക്കാൻ അനുവാദമുള്ളത് തോമസ് കുക്കെന്ന സ്ഥാപനത്തിനാണ്. പുതിയ ടെർമിനലാരംഭിച്ച് രണ്ട് വർഷത്തിനുള്ളിലാണ് ഈ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഈ സ്ഥാപനത്തിന്റെ പ്രവർത്തന കാലാവധി അവസാനിച്ചിരുന്നു. എയർപോർട്ട് കസ്റ്റംസ് വിഭാഗത്തിന്റെ റിപ്പാർട്ടിനെ തുടർന്ന് റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ ഈ സ്ഥാപനത്തിൽ പരിശോധന നടത്തും. രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലെ വിദേശ നാണയ വിനിമയ സ്ഥാപനങ്ങളിലും സമാനമായ തട്ടിപ്പ് നടന്നിരിക്കാൻ സാധ്യതയുള്ളതിനാൽ വിശദമായ അന്വേഷണമുണ്ടാകും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here