Advertisement

പൊതുബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാകുന്ന മുറയ്ക്ക് രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ കൂടുതല്‍ വര്‍ധിക്കും; നിര്‍മ്മലാ സീതാരാമന്‍

July 12, 2019
0 minutes Read

പൊതുബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാകുന്ന മുറയ്ക്ക് രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ കൂടുതല്‍ വര്‍ധിക്കും എന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക സര്‍വേയിലേയും ബജറ്റിലെയും ഒരേ കണക്കുകളില്‍ വലിയ അന്തരമാണ് ഉള്ളതെന്ന വിമര്‍ശനം വസ്തുതാ വിരുദ്ധമാണെന്നും ധനമന്ത്രി പറഞ്ഞു.

അതേസമയം ഇന്ത്യന്‍ റെയില്‍ വേയെ സ്വകാര്യവത്ക്കരിയ്ക്കുകയില്ലെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ രാജ്യസഭയെ അറിയിച്ചു. രാജ്യസഭയില്‍ നടന്ന ബജറ്റ് ചര്‍ച്ച ഉപസംഹരിച്ച് മറുപടി പറയുകയായിരുന്നു നിര്‍മ്മലാ സീതാരാമന്‍. വികസനവും സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യക്ഷേമവും ആണ് താന്‍ അവതരിപ്പിച്ച ആദ്യ ബജറ്റിന്റെ ലക്ഷ്യം. മുന്‍ വര്‍ഷങ്ങളിലെയും നടപ്പു വര്‍ഷത്തെയും സര്‍ക്കാരിന്റെ മൊത്തത്തിലുള്ള വരുമാനവും ചെലവും സംബന്ധിച്ച സംഖ്യകള്‍ ഒഴിവാക്കിയെന്ന ആക്ഷേപത്തില്‍ വസ്തുതയില്ല. ബജറ്റ് രേഖകളില്‍ നല്‍കിയിട്ടുള്ള അനുബന്ധ വസ്തുക്കളില്‍ ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിര്‍മ്മല സീതാരാമന്‍ ഇന്ത്യന്‍ റെയില്‍വേയെ സ്വകാര്യ വത്ക്കരിയ്ക്കാന്‍ ശ്രമിക്കുന്നതായുള്ള ആക്ഷേപം റെയില്‍ മന്ത്രി പിയൂഷ് ഗോയല്‍ ലോകസഭയില്‍ നിഷേധിച്ചു. പുതിയ സാങ്കേതിക വിദ്യകളെ ഇന്ത്യന്‍ റെയില്‍വേ ക്ഷണിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 5 വര്‍ഷം കൊണ്ട് 7000 കിലോ മീറ്റര്‍ പുതിയ റെയില്‍ പാത നിര്‍മ്മിച്ചു. ഇത് റെക്കാര്‍ഡ് ആണെന്നും മന്ത്രി അവകാശപ്പെട്ടു. റെയില്‍വേയുമായി ബന്ധപ്പെട്ട ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇനി തിങ്കളാഴ്ചയാണ് പാര്‍ലമെന്റ് സമ്മേളിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top