കേരളത്തിലെ സ്വാശ്രയ മെഡിക്കൽ സീറ്റുകളിലേക്ക് മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കും പ്രവേശനം അനുവദിക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കേരളത്തിലെ സ്വാശ്രയ മെഡിക്കൽ സീറ്റുകളിലേക്ക് മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കും പ്രവേശനം അനുവദിക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മെറിറ്റ് സീറ്റുകളിൽ നൂറു ശതമാനവും അഖിലേന്ത്യാ ക്വോട്ടയാക്കണമെന്നാണ് കേരളാ പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജുമെന്റ് അസോസിയേഷന്റെ ആവശ്യം.
മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കും പ്രവേശനത്തിന് അപേക്ഷിക്കാൻ അവസരം നൽകണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ പതിനഞ്ച് ശതമാനം അഖിലേന്ത്യാ ക്വോട്ട സ്വാശ്രയ കോളേജുകൾക്ക് സർക്കാർ അനുവദിച്ചെങ്കിലും നൂറു ശതമാനം വേണമെന്ന നിലപാടിലാണ് മാനേജുമെന്റുകൾ. വിദ്യാർത്ഥികളിൽ നിന്ന് നാല് വർഷത്തേക്കുള്ള മുൻകൂർ ബാങ്ക് ഗ്യാരന്റി വാങ്ങാൻ അനുവദിക്കണമെന്നും മാനേജുമെന്റുകളുടെ ഹർജിയിൽ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here