Advertisement

വരൾച്ച; ചെന്നൈയിലേക്ക് വെള്ളവുമായി ആദ്യ ട്രെയിൻ പുറപ്പെട്ടു

July 12, 2019
5 minutes Read

കടുത്ത വരൾച്ച തുടരുന്ന ചെന്നൈ നഗരത്തിലേക്ക് ശുദ്ധജലവുമായി ആദ്യ ട്രെയിൻ പുറപ്പെട്ടു.ജോലാർപേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്ന് രാവിലെയാണ് 25 ലക്ഷം ലിറ്റർ വെള്ളവുമായി ട്രെയിൻ യാത്ര തിരിച്ചത്.50 വാഗണുകളാണ് ട്രെയിനിലുള്ളത്. ചെന്നൈയിലെ വില്ലിവാക്കം റെയിൽവേ സ്റ്റേഷനിലാണ് വെള്ളവുമായി ട്രെയിനെത്തുക. റെയിൽവേ സ്‌റ്റേഷനിൽ നിന്നും പൈപ്പ് ലൈൻ വഴി വെള്ളം പമ്പിങ് സ്റ്റേഷനിലെത്തിക്കും.

ഉച്ചയോടെ വില്ലിവാക്കം റെയിൽവേ സ്‌റ്റേഷനിലെത്തുന്ന ട്രെയിനിന് സംസ്ഥാന മന്ത്രിമാരുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. ഇന്നു തന്നെ വെള്ളവുമായി കൂടുതൽ ട്രെയിനുകൾ ചെന്നൈയിലേക്ക് പുറപ്പെടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഓരോ യാത്രയ്ക്കും 7.5 ലക്ഷം രൂപയാണ് റെയിൽവേ ഈടാക്കുന്നത്. തമിഴ്‌നാട് സർക്കാർ 65 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top