Advertisement

ദേശീയ ബാലാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ ദേശീയ സംസ്ഥാന കമ്മീഷനുകള്‍ തമ്മില്‍ ഭിന്നത

July 13, 2019
1 minute Read

വയനാട്ടില്‍ നടന്ന ദേശീയ ബാലാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ ദേശീയ സംസ്ഥാന കമ്മീഷനുകള്‍ തമ്മില്‍ ഭിന്നത. കേരളത്തില്‍ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും ആറോളം പരാതികള്‍ സിറ്റിംഗില്‍ ലഭിച്ചതായും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.

എന്നാല്‍ ഇങ്ങനെ ഒരു പരാതി ഇന്നോളം സംസ്ഥാന ബാലാവകാശ കമ്മീഷന് ലഭിച്ചിട്ടില്ലെന്നും പരാതി കെട്ടിച്ചമച്ചതാകാനാണ് കൂടുതല്‍ സാധ്യതയെന്നും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷും പറഞ്ഞു.പരാതിയില്‍ ഒരാഴ്ചക്കകം നടപടി അറിയിക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വയനാട് കല്‍പ്പറ്റയില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ സിറ്റിങ്ങിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സംസ്ഥാന – ദേശീയ ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ തമ്മില്‍ വ്യത്യസ്ത അഭിപ്രായം പരസ്യമാക്കിയത്. കേരളത്തില്‍ പ്രത്യേകിച്ച് വയനാട്ടില്‍ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍ ജി ആനന്ദ് പറഞ്ഞു.

എന്നാല്‍ ഇങ്ങനെ ഒരു സംഭവം സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇത് കെട്ടിച്ചമച്ച പരാതിയായിരിക്കാനേ സാധ്യതയുളളുവെന്ന്ും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പി സുരേഷ് വാര്‍ത്താസമ്മേളനത്തിലും തുടര്‍ന്ന് മാധ്യമങ്ങളോടും പറഞ്ഞു.

ആറ് പരാതികളാണ് മതപരിവര്‍ത്തനം സംബന്ധിച്ച് കമ്മീഷന് ലഭിച്ചത്. പരാതികളില്‍ കൂടുതല്‍ അന്വേഷണം നടത്താനും സത്യാവസ്ത കണ്ടെത്താനും ജില്ലാ ഭരണ കൂടത്തിനും പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top