യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവം; കൃത്യത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് എഫ്‌ഐആർ; എഫ്‌ഐആറിന്റെ പകർപ്പ് 24ന്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിപ്പരുക്കേൽപ്പിച്ചത്
എസ്എഫ്‌ഐ പ്രവർത്തകനായ ശിവരഞ്ജിത്തെന്ന് പോലീസ് എഫ്ഐആർ. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നും എഫ്.ഐ.ആറിൽ പറയുന്നു. എന്നാൽ പ്രതികളെ ഇതു വരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.കുത്തേറ്റ അഖിൽ ചന്ദ്രന്റെ മൊഴി എടുത്ത ശേഷം ഒളിവിലുള്ള പ്രതികളെ പിടികൂടുമെന്നാണ് കന്റോൻമെന്റ് പൊലീസിന്റെ വാദം.
അഖിലിനെ കുത്തി പരിക്കേൽപ്പിച്ചത് ശിവരഞ്ജിത് എന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവത്തിനു കാരണം വ്യക്തി വൈരാഗ്യമാണെന്നും എഫ്.ഐ.അറിൽ പറയുന്നു.എന്നാൽ യൂണിവേഴ്സിറ്റി കോളജിലെ നൂറോളം വിദ്യാർത്ഥികൾ പ്രതികളുടെ പേര് സഹിതം എഴുതി നൽകിയിട്ടും പോലീസിന് പ്രതികളെ പിടികൂടാനായിട്ടില്ല. മെഡിക്കൽ കോളജ് ആശുപത്രിയിലെ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അഖിലിന്റെ മൊഴി എടുത്ത ശേഷം പ്രതികളെ പിടികൂടാമെന്നാണ് പൊലീസ് നിലപാട്.സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ നീക്കം നടക്കുന്നതായാണ് സൂചന.എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികളായ നസീം, ശിവരഞ്ജിത്ത്, ഇബ്രാഹീം, അദ്വൈത്, ആരോമൽ, അമൽ, ആദിൽ എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ഇവരെ ഭാരവാഹിത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
എന്നാൽ യൂണിറ്റ് പിരിച്ചു വിടുമെന്ന വാർത്തകളെ ജില്ലാ നേതൃത്വം തള്ളി. പുനഃസംഘടന നടത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. അഖിൽ ചന്ദ്രന്റെ ആരോഗ്യനില തൃപ്തികരമെന്ന് പറയാനാകില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ഇന്നും പ്രതിഷേധം തുടരാനാണ് മറ്റ് വിദ്യാർത്ഥി സംഘടനകതളുടെ തീരുമാനം.എസ്എഫ്ഐ നേതൃത്വത്തിനെതിരെ കൂടുതൽ വിദ്യാർഥികളും രക്ഷിതാക്കളും പരാതികളുമായി രംഗത്ത് വരാനാണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here