Advertisement

കർണാടകയിൽ അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ 2 കോൺഗ്രസ് എംഎൽഎമാരോട് സ്പീക്കർ

July 13, 2019
1 minute Read

കർണാടകയിൽ അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ 2 കോൺഗ്രസ് എംഎൽഎമാരോട് സ്പീക്കർ ആവശ്യപ്പെട്ടു. വിമത നീക്കങ്ങൾക്കി നേതൃത്വം നൽകിയ രമേഷ് ജാർക്കിഹോളി , മഹേഷ് കുമത്തള്ളി എന്നിവരോട് സ്പീക്കർ വിശദീകരണം തേടിയത്. വിശ്വാസ വോട്ട് ഉറപ്പായതോടെ വിമതരെ മെരുക്കാൻ മുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രിയും രംഗത്തിറങ്ങും. ഭരണം നിലനിർത്താൻ തീവ്രശ്രമം നടത്തുകയാണ് കോൺഗ്രസ് -ജെഡിഎസ് നേതാക്കൾ .എം എൽ എമാർ റിസോർട്ടുകളിൽ താമസം തുടരുന്നു.

വിമതരെ അനുനയിപ്പിക്കാൻ കോൺഗ്രസ് -ജെഡിഎസ് സഖ്യത്തിന്റെ മുതിർന്ന നേതാക്കൾ തന്നെ രംഗത്തിറങ്ങുന്നു.
മുംബൈയിലുളള വിമതരെ തിരികെ കോൺഗ്രസ് പാളയത്തിലെത്തിക്കാൻ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവുമായ സിദ്ധരാമയ്യ തന്നെ രംഗത്തിറങ്ങും. വിമത പക്ഷത്തുള്ള രാമലിംഗ റെഡ്ഡി, റോഷൻ ബെയ്ഗ്, ആനന്ദ് സിംഗ് എന്നിവരെ അനുനയിപ്പിക്കാനുള്ള ദൗത്യം മുഖ്യമന്ത്രി HD കുമാരസ്വാമി ഏറ്റെടുത്തു .വിമത പക്ഷത്തുള്ള മുനിരത്നയെ തിരിച്ചെത്തിക്കാനുള്ള ചുമതല ഡി കെ ശിവകുമാറും സഹോദരനും കനകപുര എം പിയുമായ ഡി കെ സുരേഷും ഏറ്റെടുത്തിട്ടുണ്ട്. കോൺഗ്രസ് എംഎൽഎമാരെ യശ്വന്ത്പൂർ താജ് വിവാന്തയിലും ബി ജെ പി എം എൽ എ മാരെ യലഹങ്ക റമദ, സായി ലീല റിസോർട്ടുകളിലുമായി താമസിപ്പിച്ചിരിക്കുകയാണ്. ജെഡിഎസ് എം എൽ എ മാർ നന്ദി ഹിൽസിലെ റിസോർട്ടിൽ തുടരുന്നു. കൂറുമാറ്റത്തിന് അയോഗ്യത കൽപ്പിക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ട 2 എം എൽ എ മാർ സ്പീക്കറോട് കോൺഗ്രസ് നൽകിയ കത്തിന്റെ പകർപ്പ് ആവശ്യപ്പെട്ടു. സ്പീക്കർ വിശദീകരണം ചോദിച്ചതിനു പിന്നാലെയാണ് ഗോകക് എം എൽ എ രമേഷ് ജാർക്കഹോളി യു അത്താനി എം എൽ എ മഹേഷ് കുമത്തള്ളിയും തങ്ങൾക്കെതിരായ കത്തിന്റെ പകർപ്പ് ആവശ്യപ്പെട്ടത്.അതിനിടെ കുമാരസ്വാമി സർക്കാർ വിശ്വാസവോട്ട് തേടുന്ന തീയതി തിങ്കളാഴ്ച അറിയാം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top