തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, പിവി ഹംസക്കെതിരെ അടിയന്തിര നടപടി ശുപാര്‍ശ ചെയ്ത് വിജിലന്‍സ് റിപ്പോര്‍ട്ട്

തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, പിവി ഹംസക്കെതിരെ അടിയന്തിര നടപടി ശുപാര്‍ശ ചെയ്ത് വിജിലന്‍സ് റിപ്പോര്‍ട്ട്.ഹംസയുടെ വസതിയില്‍ നിന്ന് അനധികൃത സമ്പാദ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സിന്റെ നടപടി.
തൃശൂര്‍ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പിവി ഹംസയെ അടിയന്തരമായി സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്താനോ അലെങ്കില്‍ പുറത്താക്കാനാണോ അണ് എറണാകുളം വിജിലന്‍സ് എസ്പി ടിഎന്‍ ശശിധരന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഹംസ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് വിജിലന്‍സ് കണ്ടെത്തിയ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് ഇന്നലെ സമര്‍പ്പിക്കുകയായിരുന്നു. ഹംസയുടെ പാലക്കാട്ടുള്ള വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെത്തിയ ഒന്‍പത് ലക്ഷത്തി അറുപത്തി ഏഴായിരം രൂപ അധികൃതമായി സമ്പാദിച്ചതാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.
മാത്രമല്ല ബിനാമി പേരികളില്‍ ഹംസയ്ക്ക് കോടികളുടെ സ്വത്ത് ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഹംസ പൊലീസ് ഉദ്യോഗം സ്വത്ത് സമ്പാദനത്തിനുള്ള മാര്‍ഗമായി മാറ്റിയെന്നും വിജിലന്‍സ് കണ്ടെത്തി. വിജിലന്‍സിന്റെ എറണാകുളം സ്‌പെഷല്‍ യൂണീറ്റ് ഡിവൈഎസ്പി ടിയു സജീവന്റെ നേതൃത്യത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസംഹംസയുടെ പാലക്കാട്ടെ വീട്ടിലും, തൃശൂരിലെ ഓഫീസിലും പരിശോധന നടത്തിയത്. അഴിമതി നിരോധന നിയമത്തിലെ 13 (ഇ) വകുപ്പ് പ്രകാരം ഹംസയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് നേരത്തെ കേസെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here