ഗപ്റ്റിൽ പുറത്ത്; ന്യൂസിലൻഡിന് മോശം തുടക്കം

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിന് മോശം തുടക്കം. ആദ്യ പവർ പ്ലേ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 33 റൺസെന്ന നിലയിലാണ്. 19 റൺസെടുത്ത ഗപ്റ്റിലിൻ്റെ വിക്കറ്റാണ് ന്യൂസിലൻഡിനു നഷ്ടമായത്. ഗപ്റ്റിലിനെ വോക്സ് വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു.
ആക്രമിച്ചു കളിച്ച് തുടങ്ങിയ ഗപ്റ്റിൽ വേഗത്തിൽ സ്കോർ ചെയ്തു. മറുവശത്ത് ഹെൻറി നിക്കോളാസ് താളം കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും മികച്ച ഷോട്ടുകളിലൂടെ സ്കോർ ഉയർത്തിയ ഗപ്റ്റിലിലൂടെ കിവീസിന് മികച്ച തുടക്കം ലഭിച്ചു. എന്നാൽ ഏഴാം ഓവറിൽ വോക്സ് ഗപ്റ്റിലിനെ പുറത്താക്കി ന്യൂസിലൻഡിന് കനത്ത പ്രഹരമേല്പിച്ചു. അമ്പയറുടെ തീരുമാനത്തെ അദ്ദേഹം ചലഞ്ച് ചെയ്തെങ്കിലും ഡിആർഎസ് റിവ്യൂവിലും ഔട്ടാണെന്ന് തെളിഞ്ഞതോടെ ഗപ്റ്റിൽ പുറത്താവുകയായിരുന്നു.
നേരത്തെ ടോസ് നേടിയ കെയിൻ വില്ല്യംസൺ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here