ഐടി ഭീമന്‍ ഫേസ്ബുക്കിന് 34,280 കോടി രൂപ പിഴ ചുമത്താന്‍ അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍

ഐടി ഭീമന്‍ ഫേസ്ബുക്കിന് 34,280 കോടി രൂപ പിഴ ചുമത്താന്‍ അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കേംബ്രിഡ്ഡ് അനലിറ്റിക്കയ്ക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന കുറ്റത്തിനാണ് പിഴ. കമ്മീഷനിലെ റിപബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ പിഴ ചുമത്തുന്നതിനെ അനുകൂലിച്ചപ്പോള്‍ ഡെമോക്രാറ്റുകള്‍ നടപടിയെ എതിര്‍ത്തു.
പൊളിറ്റിക്കല്‍ കണ്‍സല്‍ട്ടന്‍സിയായ കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് 87 ദശലക്ഷത്തോളം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരം കൈമാറി എന്ന പാരതിയെ തുടര്‍ന്ന്, 2018ലാണ് അമേരിക്കന്‍ ഉപഭോക്ത്യ സംരക്ഷണ എജന്‍സിയായ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചത്. ഉപയോക്താക്കളുടെ സ്വകാര്യതയെ മികച്ച രീതിയില്‍ പരിരക്ഷിക്കുമെന്ന് 2011-ല്‍ ഫേയ്‌സ്ബുക്ക് ട്രേഡ് കമ്മീഷന് ഉറപ്പു നല്‍കിയിരുന്നു.
തങ്ങളുടെ ഉറപ്പ് പാലിക്കാന്‍ ഫേയ്‌സ് ബുക്ക് പരാജയപ്പെട്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ 34,280 കോടി രൂപ പിഴ ചുമത്താന്‍ തീരുമാനിച്ചത്. കമ്മീഷനിലെ മൂന്ന് റിപബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ പിഴ ചുമത്തുന്നതിനെ അനുകൂലിച്ചപ്പോള്‍ ഡെമോക്രാറ്റ് പ്രതിനിധികള്‍ നടപടിയെ എതിര്‍ത്തു. കൂടുതല്‍ ശക്തമായ നടപടികള്‍ ഫേസ് ബുക്കിനെതിരെ സ്വീകരിക്കണമെന്നാണ് ഡെമോക്രാറ്റുകളുടെ ആവശ്യം.
ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മാത്രം ഒരു ലക്ഷം കോടി രൂപയിലധികം വരുമാനം നേടിയ ഫേസ്ബുക്കിന് ഇപ്പോള്‍ ചുമത്തിയ പിഴ അത്രവലിയ തുകയല്ലെന്ന് വിമര്‍ശനവും ഉയരുന്നുണ്ട്. അതേസമയം നീതിന്യായ വകുപ്പിന്റെ അന്തിമ അനുമതി ലഭിച്ചാലേ പിഴ ചുമത്തല്‍ നടപടിയുമായി ഫെഡറല്‍ ട്രേഡ് കമ്മീഷന് മുന്നോട്ട് പോകാനാകൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here