Advertisement

റായുഡുവിന് പൗരത്വം നൽകാമെന്ന് ഐസ്‌ലൻഡ് ക്രിക്കറ്റ് ബോർഡ്

July 15, 2019
6 minutes Read

ലോകകപ്പ് ടീമിൽ നിന്ന് തഴയപ്പെട്ടതിനെത്തുടർന്ന് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ച അമ്പാട്ടി റായുഡുവിന് പൗരത്വം നൽകാമെന്നറിയിച്ച് ഐസ്‌ലൻഡ് ക്രിക്കറ്റ് ബോർഡ്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഐസ്‌ലൻഡ് ഇക്കാര്യം അറിയിച്ചത്.

റായുഡുവിനു പകരം ടീമിലെത്തിയ വിജയ് ശങ്കറിനു പരിക്കേറ്റ് പുറത്തായപ്പോൾ ടീമിലേക്ക് വിളിച്ചത് മായങ്ക് അഗർവാളിനെയായിരുന്നു. അഗർവാളിന് 72.33 ശരാശരിയിൽ മൂന്ന് പ്രൊഫഷണൽ വിക്കറ്റുകളുണ്ടെന്നും ഇനി താങ്കൾ ആ ത്രീഡി ഗ്ലാസ് ഊരി വെച്ചോളൂ എന്നും തമാശരൂപേണ പറയുന്ന ട്വീറ്റിൽ റായുഡുവിനെ ഐസ്‌ലൻഡ് ക്രിക്കറ്റ് ബോർഡ് രാജ്യത്തേക്ക് ക്ഷണിക്കുകയാണ്.

തന്നെ മനപൂർവം ടീമിൽ നിന്ന് തഴയുകയാണെന്ന് മനസ്സിലാക്കിയാണ് റായുഡു ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top