ശബരിമലയില്‍ സ്വകാര്യ വാഹനങ്ങള്‍ക്കുണ്ടായിരുന്ന നിരോധനത്തില്‍ ഇളവനുവദിച്ച് ഹൈക്കോടതി

ശബരിമലയില്‍ സ്വകാര്യ വാഹനങ്ങള്‍ക്കുണ്ടായിരുന്ന നിരോധനത്തില്‍ ഇളവനുവദിച്ച് ഹൈക്കോടതി. പമ്പ വരെ വാഹനങ്ങള്‍ കടത്തി വിടാമെന്നാണ് പുതിയ ഉത്തരവ്. അതേസമയം നിലയ്ക്കലില്‍ പൊലീസുകാര്‍ വണ്ടി അടിച്ച് പൊളിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കവേയാണ് കോടതി ഇടപെടല്‍. നിലയ്ക്കല്‍ മുതല്‍ പമ്പയി വരെ സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി നിലവിലെ നിരോധനം എടുത്തു കളഞ്ഞു. മാസപൂജ പോലെ തിരക്ക് കുറഞ്ഞ ഓഫ് സീസണില്‍ സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടാം.
എന്നാല്‍ പമ്പയില്‍ പാര്‍ക്കിംഗ് പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ തിരക്ക് അനിയന്ത്രിതമാകുന്ന അവസരത്തില്‍ അവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കോടതി അനുമതി നല്‍കി. ഇതിനിടെ നിലയ്ക്കല്‍ മുതല്‍ പമ്പ വരെ പത്ത് മിനിറ്റ് ഇടവിട്ട് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വരുന്ന മാസ പൂജ മുതല്‍ വിധി നടപ്പിലാക്കാനാണ് നിര്‍ദ്ദേശം.
അതേസമയം നിലയ്ക്കലില്‍ പോലീസുകാര്‍ വണ്ടി അടിച്ച് പൊളിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംഭവത്തില്‍ ഉള്‍പ്പെട്ട എട്ട് പോലീസുകാരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ കൈമാറിയപ്പോഴാണ് കോടതിയുടെ പരാമര്‍ശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here