ലോകകപ്പ് ടീമിൽ രോഹിതും ബുംറയും; കോലിക്ക് ഇടമില്ല

ഐസിസി ലോകകപ്പ് ടീമിൽ ഇന്ത്യയിൽ നിന്നും രണ്ട് താരങ്ങൾ. ഓപ്പണിംഗ് ബാറ്റ്സ്മാൻ രോഹിത് ശർമയും പേസ് ബൗളർ ജസ്പ്രീത് ബുംറയുമാണ് ടീമിൽ ഇടം നേടിയത്. ലോകത്തിലെ ഒന്നാം നമ്പർ ബാറ്റ്സ്മാൻ വിരാട് കോലിക്ക് ടീമിൽ ഇടം നേടാനായില്ല.
അഞ്ചു ബാറ്റ്സ്മാൻമാരും അഞ്ചു ബൗളർമാരും വിക്കറ്റ് കീപ്പറും ഉൾപ്പെടുന്നതാണ് ഐസിസിയുടെ ടീം. ടീമിലെ നാലു പേർ ജേതാക്കളായ ഇംഗ്ലണ്ടിൽ നിന്നുള്ളവരാണ്. മൂന്നു താരങ്ങൾ റണ്ണേഴ്സ് അപ്പായ ന്യൂസിലൻഡിൽ നിന്നും ടീമിൽ ഉൾപ്പെട്ടു.
ടീം: രോഹിത് ശർമ, ജേസണ്‍ റോയ് (ഇംഗ്ലണ്ട്), കെയ്ൻ വില്യംസണ് (ന്യൂസിലൻഡ്), ഷക്കിബ് അൽ ഹസൻ (ബംഗ്ലാദേശ്), ജോ റൂട്ട്, ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്), അലക്സ് കാരി, മിച്ചൽ സ്റ്റാർക്ക് (ഓസ്ട്രേലിയ), ജോഫ്ര ആർച്ചർ (ഇംഗ്ലണ്ട്), ലോക്കി ഫെർഗൂസണ് (ന്യൂസിലൻഡ്), ജസ്പ്രീത് ബുംറ (ഇന്ത്യ), ട്രെന്റ് ബോൾട്ട്-പന്ത്രണ്ടാമൻ (ന്യൂസിലൻഡ്).
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here