യൂണിവേഴ്സിറ്റി കോളേജ് അക്രമം: കെഎസ്യു പ്രസിഡന്റ് നിരാഹാരസമരം തുടങ്ങി

യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങി. കോണ്ഗ്രസ് പ്രവർത്തന സമിതിയംഗം ഉമ്മൻചാണ്ടി സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു.
അതിക്രമങ്ങൾക്ക് ഒത്താശ ചെയ്യുന്ന പ്രിൻസിപ്പലിനെയും അധ്യാപകരെയും സസ്പെൻഡ് ചെയ്യുക, കേരള സർവകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചിട്ടുണ്ട്.
നേരത്തെ, യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും ഉത്തരക്കടലാസ് പിടിച്ച സംഭവം അറിഞ്ഞെത്തിയ കെഎസ്യു സംസ്ഥാന പ്രസിഡന്റിനെയും സംഘത്തെയും അധ്യാപകർ തടഞ്ഞിരുന്നു. പിന്നാലെ എത്തിയ പോലീസ് ഇൻസ്പെക്ടർ സമ്പത്ത് മർദിച്ചതായും കെഎസ്യു പ്രവർത്തകർ ആരോപിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here