ശബരിമലയിൽ അഹിന്ദുക്കളെ നിരോധിക്കണമെന്ന് ഹർജി; രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ശബരിമലയിൽ അഹിന്ദുക്കൾക്കു പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു ഹർജി. തൃശൂർ ഊരകം സ്വദേശി ഗോപിനാഥനാണു ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി പരിഗണിച്ച ദേവസ്വം ബെഞ്ച് ഹർജിക്കാരനെതിരേ രൂക്ഷ വിമർശനം നടത്തി.
‘ശബരിമലയിൽ യേശുദാസിന്റെ സ്വരത്തിലല്ലേ ഹരിവരാസനം പാടുന്നത്. ഇതു മാറ്റി മറ്റാരെക്കൊണ്ടെങ്കിലും പാടിക്കണമെന്നും പറയുമോ?’ എന്ന് ഹൈക്കോടതി ചോദിച്ചു. ശബരിമലയുമായി ബന്ധമുള്ള വാവര് സ്വാമിയും അഹിന്ദുവാണെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു.
ഈ ക്ഷേത്രം മതേതര സ്വഭാവമുള്ള ക്ഷേത്രമാണെന്നും ഇത്തരമൊരു ഹർജിയുമായി മുന്നോട്ടു പോകാൻ ഹർജിക്കാരൻ ആഗ്രഹിക്കുന്നുണ്ടോയെന്നു വ്യക്തമാക്കണമെന്നും കോടതി വാക്കാൽ ആവശ്യപ്പെട്ടു. ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here