Advertisement

പ്രതിയുടെ വീട്ടിൽ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം; ഗവർണർ വി.സി യോട് അടിയന്തര റിപ്പോർട്ട് തേടി

July 16, 2019
1 minute Read

കത്തിക്കുത്ത് കേസിൽ പ്രതിയായ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിയുടെ വീട്ടിൽ നിന്നും സർവകലാശാല ഉത്തരക്കടലാസുകൾ കണ്ടെത്തിയ സംഭവത്തിൽ ഗവർണർ അടിയന്തര റിപ്പോർട്ട് തേടി. കേരള സർവകലാശാല വൈസ് ചാൻസലറോടാണ് ഗവർണർ റിപ്പോർട്ട് തേടിയത്. യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന അക്രമസംഭവങ്ങളെപ്പറ്റിയും വിശദമായ റിപ്പോർട്ട് വേണമെന്ന് ചാൻസലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also; ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീലും പിടിച്ചെടുത്ത സംഭവം പ്രത്യേക എഫ്‌ഐആർ ഇട്ട് അന്വേഷിക്കാൻ തീരുമാനം

യൂണിവേഴ്‌സിറ്റി കോളേജിൽ സംഘർഷത്തിനിടെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് എഴുതാത്ത സർവകലാശാല ഉത്തരക്കടലാസുകളും ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ഇതേപ്പറ്റി അന്വേഷിക്കാൻ പരീക്ഷ കൺട്രോളറെ കേരള സർവകലാശാല ചുമതലപ്പെടുത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top