Advertisement

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ സത്യമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

July 16, 2019
0 minutes Read

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ സത്യമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തത് കാരണമാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നാണ് നിഗമനമെന്നും ഡിവൈഎസ്പി വിഎ കൃഷ്ണദാസ്.

ആത്മഹത്യ ചെയ്ത സാജന്റെ കുടുംബത്തെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന കാര്യങ്ങള്‍ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി വിഎ കൃഷ്ണദാസ്. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ഇതുവരെ ഉള്ള അന്വേഷണത്തില്‍ ലഭിച്ച വിവരം. എന്നാല്‍ ആരെയും പ്രതിചേര്‍ക്കാനാവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഡിവൈഎസ്പി.

അന്വേഷണ സംഘത്തിന്റേതെന്ന പേരില്‍ തെറ്റായ വിവരങ്ങള്‍ പുറത്തു വരുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവിയെ അറിയിച്ചിരുന്നു. മറ്റ് ചില ഉദ്യോഗസ്ഥര്‍ കേസില്‍ സമാന്തര അന്വേഷണം നടത്തുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതിപ്പെട്ടിരുന്നു. കേസില്‍ കണ്ണൂര്‍ ഡിവൈഎസ്പി സമാന്തരാന്വേഷണം നടത്തുന്നതായി ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആരോപിച്ചു. സിപിഎം പ്രതിസന്ധി നേരിടുമ്പോഴെല്ലാം ഈ ഡിവൈഎസ്പി രക്ഷക്കെത്തിയിട്ടുണ്ടെന്നും സതീശന്‍ പാച്ചേനി. പൊലീസ് കുടുംബത്തെ അപമാനിക്കുകയാണെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് സാജന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top