പൗരന്മാരുടെ സമ്പൂര്‍ണ്ണ ആരോഗ്യ രേഖകള്‍ ആധാറില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം; ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസീവ്

പൗരന്മാരുടെ സമ്പൂര്‍ണ്ണ ആരോഗ്യ രേഖകള്‍ ആധാറില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആധാര്‍ അനുബന്ധ നടപടികള്‍ സംബന്ധിച്ച വിവാദം അവഗണിച്ച് മുന്നോട്ടു പോകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ അടക്കമുള്ള ആരോഗ്യ ക്ഷേമപദ്ധതികളുടെ ആനുകൂല്യം, ആരോഗ്യ രേഖകള്‍ ആധാറില്‍ ഉള്‍പ്പെടുത്തിയവര്‍ക്കു മാത്രമായി ചുരുക്കും.
തുടര്‍ചികിത്സയ്ക്കായ് ആശുപത്രിരേഖകള്‍ കൈയ്യില്‍ കരുതേണ്ട കാലം ഉടന്‍ രാജ്യത്ത് അന്യമാകും. ആധാര്‍ നമ്പര്‍ നല്‍കിയാല്‍ കേവലം അഞ്ച് ക്ലിക്കുകളുടെ വേഗതയില്‍ പൗരന്റെ ചികിത്സാ രേഖകള്‍ ലഭ്യമാകുന്ന പദ്ധതി ആണ് ഉടന്‍ യാഥാര്‍ത്ഥ്യമാകുക. ഇന്റര്‍ ഓപ്പറബില്‍ ഇലക്ട്രോണിക് ഹെല്‍ത്ത് കാര്‍ഡ്‌സ് അഥവ ഇ.എച്ച്.ആര്‍ സംവിധാനത്തിലെയ്ക്കാണ് രാജ്യം നീങ്ങുന്നത്. എറെ വിവാദമാകവുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ തിരുമാനിച്ചു. നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് ബ്യൂ പ്രിന്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയ്ക്കും സൗജന്യങ്ങള്‍ക്കും ആരോഗ്യ ക്ഷേമപദ്ധതികളുടെ ഗുണഭോക്ത്വത്വത്തിനും ഇഎച്ച്ആര്‍ നിര്‍ബന്ധമാക്കും. ചികിത്സാ ആവശ്യമുള്ള പൌരന്റെ വീട്ടുവാതിലില്‍ അത് ലഭ്യമാക്കുകയാണ് പദ്ധതി വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന ആരോഗ്യമന്ത്രാലയ വ്യത്തങ്ങള്‍ അവകാശപ്പെട്ടു. പദ്ധതിക്കായി
തയ്യാറായ പ്രാഥമിക രൂപ രേഖ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന്റെ ഉന്നതതല സമിതി അംഗികരിച്ചു. നിര്‍ദേശം സംബന്ധിച്ച നിലപാടറിയിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തും ഇന്നലെ ആരോഗ്യമന്ത്രാലയം അയച്ചിട്ടുണ്ട്.
ഈ വര്‍ഷം അവസാനത്തോടെ നടപടികള്‍ തുടങ്ങി 2024 ല്‍ പൂര്‍ത്തിയാക്കുന്ന വിധമാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുക. പൗരന്മാരുടെ ആരോഗ്യ രേഖകള്‍ പൊതു ഇടത്തില്‍ സംഭരിക്കുന്നതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പ്രതിഷേധം ആകും എന്ന് കരുതുന്നതിനാല്‍ ശ്രദ്ധയോടെ ആകും പദ്ധതിയുടെ ഒരോചുവടും സര്‍ക്കാര്‍വെക്കുക. ആദ്യ വര്‍ഷങ്ങളില്‍ പദ്ധതിയിലെ പങ്കാളിത്വം നിര്‍ബന്ധിതമാക്കില്ല. പകരം ആരോഗ്യ ക്ഷേമപദ്ധതികളുടെ ഉപഭോക്ത്യത്വത്തിനാകും പദ്ധതിയിലെ അംഗത്വം നിര്‍ബന്ധമാക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here