Advertisement

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമം; കേസിലെ മൂന്ന് പ്രതികൾ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന

July 16, 2019
1 minute Read

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ മൂന്ന് പ്രതികൾ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന. കേസിൽ 16 പ്രതികളാണ് ആകെയുള്ളത്. ഇതിൽ ആറ് പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. എല്ലാ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കേസിൽ വധശ്രമം ചുമത്തപ്പെട്ട 16 പേരാണ് ഉള്ളത്. ഇതിൽ ആറ് പ്രതികൾ പിടിയിലായിട്ടുണ്ട്. ഇനി പത്ത് പേർ കൂടി കീഴടങ്ങാനുണ്ടെന്ന് പൊലീസ് പറയുന്നു. ആദ്യം ഏഴ് പേർക്കെതിരെയായിരുന്നു കേസ്. പിന്നീട് കണ്ടാലറിയാവുന്ന 30 പേരെ പൊലീസ് പ്രതി ചേർത്തു. എന്നാൽ ഇപ്പോൾ കേസുമായി ബന്ധപ്പെട്ട് 16 പ്രതികളാണ് ഉള്ളത്.

Read Also : യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

അതേസമയം, കേസിൽ അറസ്റ്റിലായ പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അഖിലിന്റെ മൊഴിയെടുക്കാൻ ഡോക്ടർമാരോട് അനുമതി തേടാനും അന്വേഷണ സംഘം തീരുമാനിച്ചു.

വധശ്രമ കേസിലെ പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് ഇന്ന് അപേക്ഷ നൽകുക.ശിവരഞ്ജിത്ത്, നസീം, അദ്വൈത്, ആദിൽ, ആരോമൽ, ഇജാബ് എന്നിവർക്കായാണ് കസ്റ്റഡി അപേക്ഷ. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകളും,ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീലും ലഭിച്ചത് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top