പരിക്ക് ഗുരുതരം; അഖിലിനു മരണം സംഭവിക്കാമായിരുന്നുവെന്ന് ഡോക്ടർമാർ

യൂണിവേഴ്സിറ്റി കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിന് എസ്എഫ്ഐ നേതാക്കളിൽ നിന്നേറ്റ കുത്ത് ഗുരുതരമായിരുന്നുവെന്ന് അഖിലിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ. അഖിലിന്റെ ഹൃയത്തിന്റെ വലത്തേ അറയിൽ രണ്ട് സെന്റീമീറ്റർ ആഴത്തിലുള്ള മുറിവാണ് ഉണ്ടായിരുന്നത്.
മരണ കാരണമായേക്കാവുന്ന മുറിവായിരുന്നു ഇതെന്നും ഒന്നര ലിറ്റർ രക്തം ശരീരത്തു നിന്ന് വാർന്ന നിലയിലാണ് അഖിലിനെ ആശുപത്രിയിലെത്തിച്ചതെന്നും ഡോക്ടർമാർ അറിയിച്ചു.
ആശുപത്രിയിലെത്തിച്ച ഉടനെ തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കിയതിനാലാണ് അഖിൽ രക്ഷപ്പെട്ടതെന്നും ഇവർ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here