Advertisement

ചന്ദ്രയാൻ 2 വിക്ഷേപണം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.43 ന്

July 18, 2019
1 minute Read

ചന്ദ്രയാൻ 2 വിക്ഷേപണം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.43 ന്. ഐഎസ്ആർഒയാണ് ഇക്കാര്യം അറിയിച്ചത്. റോക്കറ്റിലെ ക്രയോ ഇന്ധന ടാങ്കിന് മുകളിലുള്ള ഗ്യാസ് ബോട്ടിലിൽ കണ്ടെത്തിയ തകരാർ പൂർണ്ണമായി പരിഹരിച്ചു.

ലോഞ്ച് ഓതറൈസേഷൻ ബോർഡ് ഇന്ന് യോഗം ചേർന്നിരുന്നു. ഉണ്ടായ സാങ്കേതിക തകരാറിനെ സമ്പന്ധിച്ച റിപ്പോർട്ടും പ്രശ്‌നം പരിഹരിച്ച ശേഷം ഉള്ള റിപ്പോർട്ടും യോഗം വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് . വിക്ഷേപണ തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ചത് പൊലെ ശ്രീഹരിക്കോട്ടയിലെ സതീഷധേപവാൻ സ്‌പേയ്‌സ് സെന്ററിൽ നിന്നാകും വിക്ഷേപണം. കൗണ്ട് ഡൌൺ ശനിയാഴ്ച ആരംഭിയ്ക്കും.

Read Also : ചന്ദ്രയാൻ 2 വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു

അവിചാരിതമായ മറ്റ് പ്രതിബന്ധങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ വരുന്ന തിങ്കളാഴ്ച തന്നെ വിക്ഷേപണം നടക്കും. തിരിച്ചറിഞ്ഞ സാങ്കേതിക തകരാർ പരിഹരിയ്ക്കപ്പെട്ടു എന്ന് ഉറപ്പാക്കാൻ നടന്ന പരിശൊധന ഇന്നലെ വൈകിട്ടോടെ പൂർത്തിയായ്. ക്രയോഘട്ടത്തിലെ മർദ്ദ വ്യത്യാസം ആണ് 56 മിനിറ്റിന് മുൻപ് വിക്ഷേപണത്തിന് വെല്ലുവിളി സ്യഷ്ടിച്ചത്. ഗൗരവാവസ്ഥ ബോധ്യപ്പെട്ടതോടെ കൗണ്ട് ഡൗൺ നിർത്തിവച്ചു. വിശദ പരിശോധനയിൽ ജിഎസ്എൽവി മാർക്കൗ-3 റോക്കറ്റിലെ ക്രയോ ഇന്ധന ടാങ്കിന് മുകളിലുള്ള ഗ്യാസ്ക ബോട്ടിലിലെ തകരാർ സ്ഥിതികരിച്ചു. തുടർന്നാണ് പ്രശ്നപരിഹാര ദൗത്യം ശാസ്ത്രജ്ഞന്മാർ ആരംഭിച്ചത്. രാപകൽ ഭേഭമില്ലാതെ നടന്ന പ്രപർത്തനം ഇന്നലെ വൈകിട്ടോടെ പൂർണ്ണമായ് വിജയംകണ്ടു. പ്രഷർ ടെസ്റ്റ് നടത്തിയാണ് ഇക്കാര്യം സ്ഥിതികരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top