രണ്ടാഴ്ചക്കിടെ നാലാം സ്വർണം; ഹിമ ഓടിക്കയറുന്നത് ചരിത്രത്തിലേക്ക്

15 ദിവസത്തിനിടെ ഇന്ത്യൻ ഓട്ടക്കാരി ഹിമ ദാസ് ട്രാക്കിൽ നിന്നു സ്വന്തമാക്കിയത് നാലാം സ്വർണം. ബുധനാഴ്ച ചെക്ക് റിപബ്ലിക്കിലെ ടാബോർ അത്‌ലറ്റിക്സ് മീറ്റിൻ്റെ 200 മീറ്റർ ഓട്ടത്തിലാണ് ഹിമയുടെ നാലാം സ്വർണം. 23.25 സെക്കൻഡുകളിൽ ഫിനിഷ് ചെയ്താണ് ഹിമ സുവർണ്ണ നേട്ടത്തിലെത്തിയത്.
ജൂലൈ രണ്ടിനാണ് ഹിമ ഇക്കൊല്ലത്തെ തൻ്റെ ആദ്യ മത്സരത്തിനിറങ്ങുന്നത്. പോളണ്ടിൽ നടന്ന പോസ്നാൻ അത്‌ലറ്റിക്സ് ഗ്രാൻഡ് പ്രിക്സിൽ 200 മീറ്റര്‍ പിന്നിട്ടത് 23.65 സെക്കന്‍ഡില്‍. ആ മാസം എട്ടിന് പോളണ്ടില്‍ വച്ചു തന്നെ നടന്ന കുത്‍നോ അത്‍ലറ്റിക്സ് മീറ്റിലായിരുന്നു രണ്ടാമത്തെ സ്വര്‍ണനേട്ടം. 200 മീറ്റർ ഓട്ടത്തിൽ അന്ന് 23.97 സെക്കന്‍ഡില്‍ ഹിമ ഫിനിഷിംഗ് ലൈൻ തൊട്ടു. പുറം വേദന അവഗണിച്ചാണ് ഹിമ അന്ന് ട്രാക്കിലിരങ്ങിയത്.
പിന്നീട് ജൂലൈ 13ന് മൂന്നാം സ്വർണ്ണം. ചെക്ക് റിപ്പബ്ലിക്കില്‍ ക്ലാഡ്നോ മെമ്മോറിയല്‍ അത്‍ലറ്റിക്സ് മീറ്റില്‍ 200 മീറ്റർ പിന്നിട്ടത് 23.43 സെക്കന്‍ഡില്‍. തുടർന്നാണ് 17ലെ പ്രകടനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here