Advertisement

കർണാടക രാഷ്ട്രീയ പ്രതിസന്ധി; ആശുപത്രിയിലെന്ന് പറഞ്ഞുള്ള ശ്രീമന്ത് പാട്ടീലിന്റെ കത്തുകിട്ടിയെന്ന് സ്പീക്കർ

July 18, 2019
0 minutes Read

കർണാകടയിൽ കാണാതായ കോൺഗ്രസ് എംഎൽഎ ശ്രീമന്ത് പാട്ടീലിന്റെ കത്ത് കിട്ടിയതായി സ്പീക്കർ കെ ആർ രമേഷ് കുമാർ. ആശുപത്രിയിലാണെന്ന് പറഞ്ഞ് തീയതി ഇല്ലാത്ത കത്താണ് ലഭിച്ചത്. കത്തിന്റെ ആധികാരികതയിൽ സംശയിക്കുന്നുവെന്നും സ്പീക്കർ പറയുന്നു. ശ്രീമന്ത് പാട്ടീലിന്റെ കുടുംബവുമായി ഉടൻ ബന്ധപ്പെടാൻ ആഭ്യന്തര മന്ത്രിക്ക് സ്പീക്കർ നിർദേശം നൽകി. ഇത് സംബന്ധിച്ച് നാളെ തന്നെ റിപ്പോർ്ട്ട് നൽകണമെന്നും സ്പീക്കർ നിർദേശിച്ചു.

അതേസമയം, എംഎൽഎമാരെ സ്പീക്കർ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. സ്പീക്കർ അജണ്ടയിൽ നിന്ന് മാറരുതെന്ന് ബിജെപിയും ആവശ്യപ്പെട്ടു. വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ചർച്ച പൂർത്തിയാകാതെ വോട്ടെടുപ്പ് നടത്താനാവില്ലെന്നാണ് ഇതിന് സ്പീക്കർ നൽകിയ മറുപടി.

ഇന്നലെ രാത്രി എട്ട് മണിയോടെ ദേഹനഹള്ളിയിലെ പ്രകൃതി ക്യാംപിൽ നിന്നുമാണ് ശ്രീമന്ത് പാട്ടീലിനെ കാണാതായത്. ഇന്നലെ രാത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ലെജിസ്ലേറ്റീവ് മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് എംഎൽഎ ചാടി പോയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top