വിദേശ എണ്ണക്കപ്പല്‍ പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാന്‍

വിദേശ എണ്ണക്കപ്പല്‍ പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാന്‍. അനധികൃതമായി എണ്ണ കടത്താന്‍ ശ്രമിച്ച കപ്പല്‍ പിടിച്ചെടുത്തു എന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്. കപ്പലിലുണ്ടായിരുന്ന പന്ത്രണ്ട് ജോലിക്കാരും പിടിയിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ ഇറാനിയന്‍ സ്റ്റേറ്റ് ടിവിയാണ് എണ്ണക്കപ്പല്‍ പിടിച്ചെടുത്തുവെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് എണ്ണക്കപ്പല്‍ പിടിച്ചെടുത്തതെന്നും ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏത് രാജ്യത്ത് നിന്നുള്ള കപ്പലാണെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഗള്‍ഫ് മേഖലയിലെ നിര്‍ണ്ണായക പാതയായ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് കപ്പല്‍ പിടിച്ചെടുത്തന്നാണ ഇറാന്റെ വാദം. പത്ത് ലക്ഷം ലിറ്റര്‍ എണ്ണകപ്പലില്‍ ഉണ്ടായിരുന്നായും ഇറാന്‍ അവകാശപ്പെടുന്നു.
നേരത്തേ യുഎഇ തങ്ങളുടെ എണ്ണക്കപ്പല്‍ കാണതായെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു. പനാമയുടെ പതാക വഹിക്കുന്ന കപ്പലുമായി ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചതിന് ശേഷമാണ് ബന്ധം നഷ്ട്ടപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here