Advertisement

കൊയിലാണ്ടി ദേശിയപാതയിൽ ടാങ്കർ ലോറി മിനിലോറിയിൽ ഇടിച്ച് അപകടം; രണ്ട് മരണം

July 18, 2019
0 minutes Read

കോഴിക്കോട് കൊയിലാണ്ടി ദേശിയപാതയിൽ ടാങ്കർ ലോറി മിനിലോറിയിൽ ഇടിച്ച് അപകടം. രണ്ട് പേർ മരിച്ചു. തിരുനാവായ സ്വദേശി ജാഫർ ആണ് മരിച്ചവരിൽ ഒരാൾ.ഇയാൾ മീൻ വണ്ടി ഡ്രൈവറാണ്. ടാങ്കർ ലോറിയിൽ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി രാജേന്ദ്രനാണ് മരിച്ച രണ്ടാമത്തെ വ്യക്തി.

ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . അപകടത്തിൽ രണ്ട് കടകൾ പൂർണമായും തകർന്നു. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു സംഭവം. മിനി ലോറിയായ മീൻ വണ്ടിയുടെ അമിതവേഗതയാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top