യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നതെന്ന് ഗവർണർ

യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നതെന്ന് ഗവർണർ പി. സദാശിവം. പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി കോളജുകളിലെ സംഘർഷങ്ങളും ലൈംഗിക അതിക്രമങ്ങളും സംബന്ധിച്ച് എല്ലാ മാസവും റിപ്പോർട്ട് നൽകണമെന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാലൻസലർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചാൻസലർ കൂടിയായ ഗവർണർ പറഞ്ഞു. ഇതിന്റെ മുന്നോടിയായാണ് ചാൻസലേഴ്‌സ് അവാർഡ് ഏർപ്പെടുത്തിയതെന്നും ഗവർണർ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പറഞ്ഞു.
കത്തിക്കുത്ത് കേസിൽ പ്രതിയായ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിയുടെ വീട്ടിൽ നിന്നും സർവകലാശാല ഉത്തരക്കടലാസുകൾ കണ്ടെത്തിയ സംഭവത്തിൽ ഗവർണർ കേരള സർവകലാശാല വൈസ് ചാൻസലറോട് റിപ്പോർ്ട്ട് തേടിയിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന അക്രമസംഭവങ്ങളെപ്പറ്റിയും ഗവർണർ വിശദീകരണം തേടിയിരുന്നു.
യൂണിവേഴ്‌സിറ്റി കോളേജിൽ സംഘർഷത്തിനിടെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് എഴുതാത്ത സർവകലാശാല ഉത്തരക്കടലാസുകളും ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ഇതേപ്പറ്റി അന്വേഷിക്കാൻ പരീക്ഷ കൺട്രോളറെ കേരള സർവകലാശാല ചുമതലപ്പെടുത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here