വൈവിധ്യങ്ങള്‍കൊണ്ട് ശ്രദ്ധേയമായി ദുറത്തുല്‍ അറൂസ് ബീച്ച് ഫെസ്റ്റ്

ജിദ്ദ സീസണ് ഫെസ്റ്റിവലിനോടനുബന്ധിച്ചു ദുറത്തുല്‍ അറൂസ് ബീച്ചില്‍ നടന്ന ബീച്ച് ഫെസ്റ്റ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. ആയിരങ്ങളാണ് പരിപാടികളില്‍ പങ്കെടുക്കാന്‍ ബീച്ചില്‍ എത്തിയത്.
പോയ്കാല്‍ ഉപയോഗിച്ചുള്ള മനോഹരമായ നൃത്തം. തിങ്ങിനിറഞ്ഞ സദസ്. ഉക്രൈനില്‍ നിന്നുള്ള ആറു സുന്ദരികളാണ് അറബ് ഇംഗ്ലീഷ് പാട്ടുകളുടെ താളത്തിനനുസരിച്ച് ചുവട് വെക്കുന്നത്. ജിദ്ദയ്ക്കടുത്ത ദുറതുല് അറൂസില്‍ നടക്കുന്ന ദുറ ബീച്ച് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ഈ പരിപാടി. നൃത്തത്തോടൊപ്പം പോയ്ക്കാലില്‍ തന്നെ അല്പം തീക്കളിയും ശ്രദ്ധ ആകര്‍ഷിച്ചു.
പോയ്കാല്‍ നൃത്തത്തിന് പുറമേ ഡി.ജെയും, പാട്ടും, അഭ്യാസ പ്രകടനങ്ങളുമൊക്കെയായി മറ്റു കലാകാരന്മാരും സദസിനെ കയ്യിലെടുത്തു. മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് ദിനംപ്രതി ഈ പരിപാടികളില്‍ പങ്കെടുക്കുന്നത്.
ജിദ്ദ സീസണ് ഫെസ്റ്റിവലിന്റെ ഭാഗമായി ദുറത്തുല്‍ അറൂസില്‍ നിരവധി വിനോദ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. വിനോദ സഞ്ചാരികളെ സൗദിയിലേക്ക് ആകര്‍ഷിക്കാനും ആഭ്യന്തര ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാ-സാംസ്കാരിക-കായിക പരിപാടികള്‍ നടന്നു വരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here