ആദ്യ രാത്രിയിൽ പടക്കം പൊട്ടിച്ചു; വാക്കേറ്റത്തിനിടെ സ്ത്രീയ്ക്കു പരിക്ക്; വരന്റെ സുഹൃത്തുക്കൾക്കെതിരെ കേസ്

വിവാഹാഘോഷവുമായി ബന്ധപ്പെട്ട് ആദ്യരാത്രി പടക്കം പൊട്ടിച്ചതിന് വരന്റെ സൃഹൃത്തുക്കള്ക്കെതിരേ കേസ്. രാമനാട്ടുകരയ്ക്കടുത്ത വൈദ്യരങ്ങാടി പട്ടാനിപാടത്താണ് സംഭവം.
വിവാഹത്തിന് ശേഷം രാത്രിയില്‍ വരന്റെ സുഹൃത്തുക്കള്‍ ഒരുക്കിയ ആഘോഷ പരിപാടിയാണ് കേസില്‍ അവസാനിച്ചത്. കഴിഞ്ഞ രാത്രി പത്തോടെ വീടിന്റെ കോലായില്‍ കയറി സുഹൃത്തുക്കള്‍ പടക്കം പൊട്ടിക്കുകയായിരുന്നു. ഇത് വരന്റെ ബന്ധുക്കള്‍ എതിര്ക്കാനെത്തിയതോടെ ആഘോഷം വാക്കുതര്‍ക്കത്തിലേക്ക് മാറി.
വാക്കേറ്റിത്തിനിടെയാണ് കുടുംബാംഗമായ സ്ത്രീക്ക് ചവിട്ടേറ്റത്. ഇതേതുടര്‍ന്ന ബന്ധുക്കള്‍ ഫറൂക്ക് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here