ആദ്യ ചാന്ദ്ര ദൗത്യത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

ആദ്യ ചാന്ദ്ര ദൗത്യത്തിന് അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ ഡൂഡില്‍ വീഡിയോ അവതരിപ്പ് ആഘോഷിക്കുകയാണ് ഗൂഗിള്‍. ഈ മാസം ജൂലൈ 21നാണ് ചന്ദ്രദൗത്യത്തിന് അമ്പതു വര്‍ഷം പിന്നിടുന്നത്. മനുഷ്യരാശിയുടെ എക്കാലത്തെയും നേട്ടങ്ങളിലൊന്നായ ചന്ദ്രദൗത്യം ആനിമേഷന്‍ വീഡിയോയിലൂടെയാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്.
1969 ജൂലായ് 20നാണ് അമേരിക്ക അപ്പോളോ മിഷന്‍ 11 എന്ന ചാന്ദ്ര ദൗത്യം യാഥാര്‍ത്ഥ്യമാക്കുന്നത്. ബഹിരാകാശ യാത്രികരായ നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യര്‍ എന്ന ബഹുമതിയ്ക്കും അര്‍ഹരായി. ബഹിരാകാശ യാത്രികനും അപ്പോളോ 11ന്റെ കമാന്‍ഡ് മൊഡ്യൂള്‍ പൈലറ്റുമായിരുന്ന മൈക്കള്‍ കോളിന്‍സ് ആണ് ഡൂഡില്‍ വീഡിയോയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്.
1969 ജൂലൈ പതിനാറിന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് സാറ്റെണ്‍ വി റോക്കറ്റ് അപ്പോളോ പതിനൊന്നിനേയും വഹിച്ച് യാത്ര തിരിച്ചത്. മൂന്നുദിവസത്തെ യാത്രയ്ക്ക് ശേഷം ജൂലൈ 20ന് അപ്പോളോ പതിനൊന്ന് ചന്ദ്രനില്‍ ഇറങ്ങി. നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനില്‍ കാലു കുത്തിയപ്പോള്‍ കൊളംബിയ എന്ന നിയന്ത്രണ പേടകത്തില്‍ കോളിന്‍സ് ചന്ദ്രനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. ഡൂഡില്‍ ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിശദ വിവരങ്ങളടങ്ങിയ വീഡിയോ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡൂഡില്‍ വീഡിയോ കാണുന്നതിനായി ഗൂഗിളിന്റെ ഹോം പേജില്‍ ക്ലിക്ക് ചെയ്താല്‍ കാണാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here