Advertisement

ഹിന്ദി സീരിയൽ ബാലതാരം വാഹനാപകടത്തിൽ മരിച്ചു

July 19, 2019
0 minutes Read

ഹിന്ദി സീരിയൽ ബാലതാരം ശിവ്‌ലേഖ് സിങ് വാഹനാപകടത്തിൽ മരിച്ചു. മാതാപിതാക്കൾക്കൊപ്പം കാറിൽ യാത്ര ചെയ്യവെയാണ് അപകടം. അപകടത്തിൽ ശിവ്‌ലേഖിന്റെ മാതാപിതാക്കൾക്കും മറ്റൊരാൾക്കും പരുക്കേറ്റു.

വ്യാഴാഴ്ച്ച വൈകീട്ട് 3 മണിയോടെയാണ് അപകടം. ശിവ്‌ലേഖ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മാതാപിതാക്കളായ ലേഖ്‌ന, ശിവേന്ദ്ര സിങ് എന്നിവർക്കും നവീൻ സിങ് എന്നയാൾക്കും പരിക്കുണ്ട്. അമ്മയുടെ നില ഗുരുതരമാണ്.

കുട്ടിയുടെ കുടുംബം റായ്പൂരിൽ നിന്നും ബിലാസ്പൂരിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടാവുന്നത്. കുടുംബം സഞ്ചരിച്ചിരുന്ന കാർ എതിർവശത്തുനിന്നും വരികയായിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവർ അപ്പോൾ തന്നെ ഓടി രക്ഷപ്പെട്ടു. ഡ്രൈവർക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ഛത്തീസ്ഗഢ് സ്വദേശിയാണ് ശിവ്‌ലേഖ്. പത്തു വർഷമായി മാതാപിതാക്കൾക്കൊപ്പം മുംബൈയിലാണ് താമസം. സങ്കട്‌മോചൻ ഹനുമാൻ, സസുരൾ സിമർ കാ തുടങ്ങിയ സീരിയലുകളിലാണ് അഭിനയിച്ചിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top