Advertisement

ബിജെപി 30 കോടി രൂപ വാഗ്ദാനം ചെയ്തു; വേണ്ടെന്ന് പറഞ്ഞിട്ടും 5 കോടി വീട്ടിൽ വെച്ചിട്ടു പോയെന്നും ജെഡിഎസ് എംഎൽഎ

July 19, 2019
1 minute Read

ബിജെപി 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ജെഡിഎസ് എംഎൽഎ നിയമസഭയിൽ അറിയിച്ചു. എംഎൽഎ ശ്രീനിവാസ് ഗൗഡയാണ് വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായുള്ള ചർച്ചയ്ക്കിടെ നിയമസഭയിൽ ബിജെപിക്കെതിരെ കോഴ ആരോപണം ഉന്നയിച്ചത്.

Read Also; കർണാടക പ്രതിസന്ധി; ഭൂരിപക്ഷം തെളിയിക്കാൻ കുമാരസ്വാമിക്ക് ഗവർണർ നൽകിയ സമയ പരിധി ഇന്ന് ഉച്ചക്ക് അവസാനിക്കും

ബിജെപിക്കൊപ്പം നിൽക്കാൻ 30 കോടി രൂപയാണ് തനിക്ക് വാഗ്ദാനം നൽകിയത്.
വേണ്ടെന്ന് പറഞ്ഞിട്ടും 5 കോടി മുൻകൂർ എന്നു പറഞ്ഞ് വീട്ടിൽ വെച്ചിട്ട് പോയെന്നും ശ്രീനിവാസ് ഗൗഡ നിയമസഭയിൽ പറഞ്ഞു. അതേ സമയം സഭയിൽ കോഴ ആരോപണവുമായി മന്ത്രിയും രംഗത്തെത്തി. മാധ്യമപ്രവർത്തകൻ തനിക്ക് കോഴ വാഗ്ദാനം ചെയ്തതായി മന്ത്രി ജി.ടി ദേവഗൗഡയാണ് സഭയിൽ അറിയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top