Advertisement

കർണാടക ഗവർണർ ബിജെപി നേതാവിനെപ്പോലെയാണ് പെരുമാറുന്നതെന്ന് കെ.സി വേണുഗോപാൽ

July 19, 2019
1 minute Read
kumaraswamy need not to resign says kc venugopal

കർണാടക ഗവർണർ ബിജെപി നേതാവിനെ പോലെ പെരുമാറുകയാണെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ഗവർണർക്ക് അധികാരമില്ലാത്ത കാര്യമാണ് ഗവർണർ ചെയ്തിരിക്കുന്നത്. ഗവർണർ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണ്. ബിജെപി ഓഫീസിനേക്കാൾ തരം താണ രീതിയിലാണ് രാജ്ഭവന്റെ പ്രവർത്തനം.

Read Also; കർണാടക പ്രതിസന്ധി; ഭൂരിപക്ഷം തെളിയിക്കാൻ കുമാരസ്വാമിക്ക് ഗവർണർ നൽകിയ സമയ പരിധി ഇന്ന് ഉച്ചക്ക് അവസാനിക്കും

ബിജെപിയുടെ കയ്യിലെ പാവയായി ഗവർണർ മാറിയെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു. എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്തു കൊണ്ട് ബിജെപി കുതിരക്കച്ചവടം നടത്തുകയാണ്. അധികാരം ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിനെ കോൺഗ്രസ് എന്തുവില കൊടുത്തും എതിർക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top