ടി-20 ബ്ലാസ്റ്റിൽ തകർത്താടി ഡിവില്ല്യേഴ്സ്; നേടിയത് 43 പന്തുകളിൽ 88 നോട്ട് ഔട്ട്: വീഡിയോ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ചെങ്കിലും മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ല്യേഴ്സിൻ്റെ പ്രഹരശേഷിക്ക് തെല്ലും കുറവു വന്നിട്ടില്ല. ഇംഗ്ലണ്ടിൽ നടക്കുന്ന ടി-20 ബ്ലാസ്റ്റിൻ്റെ ആദ്യ മത്സരത്തിലാണ് എബിയുടെ കിടിലൻ പവർ ഹിംറ്റിംഗ് ഷോ നടന്നത്. എസ്സെക്സിനെതിരെ നടന്ന മത്സരത്തിൽ മിഡിൽസെക്സിനു വേണ്ടി പാഡണിഞ്ഞ എബി 43 പന്തുകളിൽ 88 റൺസെടുത്ത് പുറത്താവാതെ നിന്ന് ടീമിനെ വിജയിപ്പിച്ചു.
അഞ്ച് ബൗണ്ടറികളും ആറ് സിക്സറുകളും അടങ്ങുന്നതായിരുന്നു എബിയുടെ ഇന്നിംഗ്സ്. ഒരു ഘട്ടത്തിൽ 15 പന്തുകളിൽ 17 എന്ന നിലയിൽ നിന്നാണ് എബി ഗിയർ മാറ്റിയത്. 165 പിതുടർന്നിറങ്ങിയ മിഡിൽസെക്സ് എബിയുടെ കിടിലൻ ബാറ്റിംഗിൻ്റെ കരുത്തിൽ 17 ഓവറുകളിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കളി ജയിച്ചു.
നേരത്തെ ഹോളണ്ട് ക്രിക്കറ്ററും മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരവുമായ റയാൻ ടെൻ ഡോഷേറ്റിൻ്റെ ബാറ്റിംഗ് മികവിലാണ് എസ്സെക്സ് മികച്ച സ്കോറിലെത്തിയത്. 46 പന്തുകളിൽ 74 റൺസെടുത്ത ഡോഷേറ്റിനൊപ്പം 40 റൺസെടുത്ത ടോം വീസ്‌ലിയും തിളങ്ങി.
A debut to remember….
? @ABdeVilliers17 already feeling at home at Lord’s.#LoveLords pic.twitter.com/WmuKuSvxON
— Lord’s Cricket Ground ? (@HomeOfCricket) July 18, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here