പട്ടാമ്പിയില്‍ 40 ലക്ഷത്തോളം വരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പൊലീസ് പിടികൂടി

പട്ടാമ്പി കൊപ്പത്ത് 40 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പൊലീസ് പിടികൂടി. വലിയ ലോറിയില്‍ നിന്നും മിനി പിക്കപ്പ് വാനിലേക്ക് കയറ്റുന്നതിനിടയില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പട്ടാമ്പി കൊപ്പത്ത് പൊലീസിന്റെ പരിശോധന നടന്നത്. കുലുക്കല്ലൂര്‍ മണ്ണങ്കോട് വെച്ചാണ് പൊലീസ് ലോറി പിടികൂടിയത്. ഏതാണ്ട് 40 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു. 98 ചാക്കുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍മാരായ എടപ്പാള്‍ സ്വദേശി ഷൈജു, ധര്‍മ്മപുരി സ്വദേശി പ്രവീണ്‍ കുമാര്‍)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here