Advertisement

ആന്തൂർ; കേസിൽ കക്ഷി ചേരാൻ സാജന്റെ സഹോദരൻ ഹൈക്കോടതിയിൽ അപേക്ഷ നൽകി

July 20, 2019
0 minutes Read

ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റ സഹോദരൻ ഹൈക്കോടതിയിലെ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകി. ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് സാജന്റെ സഹോദരൻ പാറയിൽ ശ്രീജിത് കക്ഷി ചേരുന്നത്.

കേസിൽ നഗരസഭയെ അനുകൂലിച്ച് കഴിഞ്ഞ ദിവസം സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീജിത് കക്ഷി ചേരാൻ അപേക്ഷ നൽകിയത്. നഗരസഭയിലെ ചില ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും സഹോദരന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യത്തിൽ പങ്കുണ്ട്. കൺവെൻഷൻ സെന്ററിന് അനുമതി വൈകിപ്പിച്ചതിലുള്ള പങ്കിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ തനിക്കറിയാമെന്നും ഈ കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കാൻ തന്നെ കേസിൽ കക്ഷിയാക്കണമെന്നും ശ്രീജിത് ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top