Advertisement

സിഒടി നസീർ വധശ്രമക്കേസ്; എ എൻ ഷംസീർ ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയത് ഗൂഢാലോചന നടന്നുവെന്ന് പ്രതി മൊഴി നൽകിയ കാറിൽ

July 20, 2019
0 minutes Read

എ എൻ ഷംസീർ എംഎൽഎ സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയത് വിവാദമായ കാറിൽ. സിഒടി നസീർ വധശ്രമ കേസിൽ ഗൂഡാലോചന നടന്നുവെന്ന് പ്രതി പൊട്ടിയൻ സന്തോഷ് മൊഴി നൽകിയ വാഹനത്തിലാണ് എ എൻ ഷംസീർ യോഗത്തിൽ പങ്കെടുക്കാനെത്തിയത്.

വാഹനത്തിന് എംഎൽഎ ബോർഡ്‌വെക്കാതെയാണ് ഷംസീർ യോഗത്തിനെത്തിയത്. വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നാണ് പൊലീസ് നിലപാട്. ഷംസീറിന്റെ സഹോദരൻ എ എൻ ഷാഹീറിന്റെ ഉടമസ്ഥതയിലാണ് ഈ വാഹനം. ഗഘ 07 ഇഉ 6887 ഇന്നോവ വാഹനത്തിലാണ് ഗൂഡാലോചന നടന്നതെന്നായിരുന്നു പൊട്ടിയൻ സന്തോഷിന്റെ മൊഴി.

തന്നെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടത്തിയത് ഷംസീറാണെന്ന് സിഒടി നസീർ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഷംസീറിനെതിരെ മൊഴി നൽകിയിട്ടും പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും നസീർ വെളിപ്പെടുത്തിയിരുന്നു. തലശ്ശേരി സ്റ്റേഡിയം നവീകരണത്തിലെ അഴിമതിക്കെതിരെ പ്രതികരിച്ചതാണ് ഷംസീറിനെ ചൊടിപ്പിച്ചത്. എംഎൽഎ ഓഫീസിൽവെച്ച് ഷംസീർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നസീർ പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top