വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ നിന്ന് ധോണി പിന്മാറി

വെസ്റ്റ് ഇൻഡീസിനെതിരായ ക്രിക്കറ്റ് പരമ്പരയിൽ നിന്ന് മഹേന്ദ്ര സിംഗ് ധോണി പിന്മാറി. പര്യടനത്തിൽ നിന്നും ഒഴിവാക്കണമെന്ന് ധോണി ബിസിസിഐയോട് ആവശ്യപ്പെടുകയായിരുന്നു. അടുത്ത രണ്ട് മാസക്കാലം സൈന്യത്തിനൊപ്പം സേവനമനുഷ്ഠിക്കാനാണ് ധോണിയുടെ തീരുമാനം. ബിസിസിഐ വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു.
ആർമിയിലെ പാരച്ച്യൂട്ട് റെജിമെന്റിലെ ലഫ്‌നന്റ് കേണലാണ് ധോനി. വിൻഡിസിനെതിരായ പര്യടനത്തിൽ ധോനി ടീമിലുണ്ടാവാൻ സാധ്യതയില്ലെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ടീമിൽ നിന്ന് മാറി, രണ്ട് മാസം സൈന്യത്തിനൊപ്പം ചേരാൻ തീരുമാനിക്കുമ്പോൾ ധോണി എന്താണ് ലക്ഷ്യംവെയ്ക്കുന്നതെന്ന് വ്യക്തമല്ല. ഇന്ത്യയുടെ 15 അംഗ സംഘത്തിൽ ധോനിയെ ഉൾപ്പെടുത്തുമെന്നും പ്ലേയിംഗ് ഇലവനിൽ നിന്ന് മാറ്റി നിർത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ധോനി പെട്ടെന്ന് ടീം വിടുന്നത് ടീമിനെ പ്രതികൂലമായി ബാധിച്ചേക്കും.
അതിനിടെ ധോണി ഉടൻ വിരമിക്കില്ലെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുൺ പാണ്ഡേ രംഗത്തെത്തി. ധോണിക്ക് ക്രിക്കറ്റിൽനിന്നും വിരമിക്കാനുള്ള പദ്ധതിയില്ലെന്ന് അരുൺ പാണ്ഡേ പറഞ്ഞു. ഇപ്പോൾ ഉയർന്നിരിക്കുന്നത് അനാവശ്യ വിവാദമാണ്. ചിലർ ധോണിയുടെ വിരമിക്കൽ ചർച്ച ചെയ്യുന്നതിന് ലോകകപ്പ് തീരാൻ കാത്തിരുന്നതുപോലെ തോന്നുന്നുവെന്നും പാണ്ഡെ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here