സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ജിയോ ബാഗ് പദ്ധതി പരാജയം; പ്രതിഷേധവുമായി തീരവാസികൾ

കടലാക്രമണം തടയാൻ സർക്കാർ കൊട്ടിക്ഷോഷിച്ച് നടപ്പാക്കിയ ജിയോ ബാഗ് പദ്ധതി പരാജയം. മന്ത്രി കെ. കൃഷ്ണൻകുട്ടി കടുത്ത പ്രതിഷേധം നേരിടേണ്ടി വന്ന വലിയതുറയിൽ, 1.4 കിലോമീറ്റർ ദൂരത്ത് സ്ഥാപിച്ച ജിയോ ബാഗുകളിൽ ഭൂരിഭാഗവും കടലെടുത്തു. വീടുകൾ തകരുന്നത് പതിവായതോടെ തീര സമൂഹത്തിന്റെ പ്രതിഷേധം അണപൊട്ടുകയാണ്. ട്വന്റിഫോർ എക്സ്ക്ലൂസീവ്.
വലിയതുറ മുതൽ ശംഖുമുഖം വരെ ജിയോ ബാഗ് നിരത്താൻ വകയിരുത്തിയത് മൂന്നര കോടി രൂപയാണ് സർക്കാർ ചിലവഴിച്ചത്. നിലവിൽ ബാഗ് സ്ഥാപിച്ചത് വലിയതുറ മുതൽ ജൂസാ റോഡ് വരെയുള്ള 1.4 കിലോമീറ്റർ ദൂരവമാണ്. എന്നാൽ കടലാക്രമണം തടയാൻ സ്ഥാപിച്ച ബാഗുകൾ കടലെടുത്ത അവസ്ഥയിലാണിപ്പോൾ. ഇതിനെക്കാൾ ഗുണം, നാഷണൽ പെയിൻസിന്റെ ഈ വൈറ്റ് ബാഗുകൾ നൽകുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കളിമണ്ണ് നിറച്ച ഇതിന് ഓരോന്നിനും 2 ടൺ ഭാരമുണ്ട്. എന്നാൽ ജിയോ ബാഗിന്റെ ഭാരം 700 കിലോയിൽ താഴെയും. ജിയോ ബാഗിൽ നിറയ്ക്കുന്നത് കളിമണ്ണല്ലെന്ന് നാട്ടുകാർ പറയുന്നു.
വലിയതുറ, കൊച്ച് തോപ്പ് തീരങ്ങളിൽ കടൽ, നാലാമത്തെ വരിയിലെ വീടുകളാണ് ഇപ്പോൾ തകർക്കുന്നത്.കണ്ണിൽ പ്പൊടി ഇടുന്നഅധികാരികൾക്കെതിരെ ജനങ്ങളുടെപ്രതിഷേധം ശക്തമായിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here