കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. മഹാരാജാസ് മെട്രോ സ്‌റ്റേഷന്‍ മപതല്‍ കടവന്ത്ര വരെയാണ് ട്രയല്‍ റണ്‍. രണ്ട് ട്രയിനുകളാണ് ട്രയല്‍ റണ്‍ നടത്തുന്നത്.
രാവിലെ 7.30 നായിരുന്നു ആദ്യ ട്രയല്‍ റണ്‍ ആരംഭിച്ചത്. മെട്രോയുടെ ഇലക്ട്രിക്കല്‍ സെക്ഷനിലെയും ഡയറക്ടര്‍ സെക്ഷനിലെയും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് ട്രയല്‍ റണ്‍ നടത്തിയത്. മഹാരാജാസ് മുതല്‍ തൈക്കുടം വരെയാണ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായിട്ടുള്ളത്.
നിലവിലുള്ളതിനു പുറമേ അഞ്ചു സ്റ്റേഷനുകളിലേക്കു കൂടെ പരിധി ഉര്‍ത്തുന്നു എന്നതാണ് രണ്ടാം ഘട്ടത്തിന്റെ പ്രത്യേകത. കൂടുതല്‍ ആളുകളിലേക്ക് മെട്രോയുടെ പ്രയോജനം എത്തും.
നിലവില്‍ മണിക്കൂറില്‍ അഞ്ച് കിലോ മീറ്റര്‍ വേഗതയിലാണ് ട്രയല്‍ റണ്‍ നടത്തുന്നത്. ഇന്നും നാളെയും മറ്റന്നാളുമായാമ് പരീക്ഷണ ഓട്ടങ്ങള്‍ നടക്കുക. സെപ്റ്റംബറോടുകൂടി മെട്രോ റെയില്‍ ആളുകളിലേക്ക് എത്തിക്കാനാവും എന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here