കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ റിയാദിൽ ട്രാവൽ ട്രേഡ് ടൂറിസം എക്സ്പോ സംഘടിപ്പിക്കുന്നു

കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയെ പരിചയപ്പെടുത്തുന്നതിനായി കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ റിയാദിൽ ട്രാവൽ ട്രേഡ് ടൂറിസം എക്സ്പോ സംഘടിപ്പിക്കുന്നു. നവംബർ 7, 8 തീയതികളിലാണ് ട്രാവൽ ട്രേഡ് ടൂറിസം എക്സ്പോ അരങ്ങേറുന്നത്. അഹ്ലൻ കേരള എന്ന പേരിൽ റിയാദ് ഇന്റർനാഷണൽ കൺവൻഷൻ ആന്റ് എക്സിബിഷൻ സെന്ററിലാണ് പരിപാടി ഒരുക്കിയിട്ടുളളത്.
Read Also; റിയാദിൽ ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിൽ കഴിയുന്ന തൊഴിലാളികൾക്ക് സാന്ത്വനവുമായി ഇന്ത്യൻ അംബാസഡർ
ഇവന്റ് ഓർഗനൈസിംഗ് കമ്പനിയായ സൗദിയിലെ ഹൊറിസൻ എക്സ്പോയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. മന്ത്രി കടകംപളളി സുരേന്ദ്രൻ, ട്രാവൽ, ടൂറിസം മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിലെ ടൂറിസം സാധ്യതകൾ
പരിചയപ്പെടുത്തുക, നിക്ഷേപത്തിനുളള അവസരങ്ങൾ പങ്കുവെയ്ക്കുക എന്നിവയാണ് പ്രദർശനം ലക്ഷ്യം വെയ്ക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here