യൂണിവേഴ്സിറ്റി കോളേജ് വധശ്രമം; കുത്തിയത് തെളിവെടുപ്പില്‍ ലഭിച്ച കത്തി കൊണ്ട് തന്നെയെന്ന് അഖിലിന്റെ മൊഴി

യൂണിവേഴ്സിറ്റി കോളേജ് വധശ്രമത്തില്‍ അഖിലിനെ കുത്തിയത് തെളിവെടുപ്പില്‍ ലഭിച്ച കത്തി കൊണ്ട് തന്നെയെന്ന് അഖില്‍ പൊലീസിന് മൊഴി നല്‍കി. ആയുധവുമായി അന്വേഷണ സംഘം ആശുപത്രിയിലെത്തിയാണ് മൊഴിയെടുത്തത്. അതിനിടെ കോളേജില്‍ സമാധാനം വേണമെന്നും, രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും ചര്‍ച്ച ചെയ്ത് ക്യാംപസില്‍ പെരുമാറ്റച്ചട്ടം കൊണ്ട് വരണമെന്നും ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു. അതേ സമയം സെക്രട്ടറിയേറ്റ് പടിക്കല്‍ കെഎസ്‌യു നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടക്കും.
ആയുധവുമായി അന്വേഷണസംഘം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയാണ് അഖിലിന്റെ മൊഴി രേഖപ്പെടുത്തിയത്. തെളിവെടുപ്പില്‍ ലഭിച്ച കത്തി കൊണ്ടാണ് തന്നെ കുത്തിയതെന്നു അഖില്‍ അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചു. ഡോക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കേസില്‍ ബാക്കിയുള്ള പത്തു പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാണ് പൊലീസ് ആലോചിക്കുന്നത്. അതേ സമയം കോളേജില്‍ സമാധാനം വേണമെന്നും, രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും ചര്‍ച്ച ചെയ്തു ക്യാംപസില്‍ പെരുമാറ്റച്ചട്ടം കൊണ്ട് വരണമെന്നും ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു.
സംഭവത്തില്‍ വിവിധ വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ പ്രതിഷേധ പരിപാടികള്‍ ഇന്നും തുടരും.സെക്രട്ടറിയേറ്റ് പടിക്കല്‍ കെഎസ്‌യു നടത്തി വരുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. ീണ്ട അവധിക്കു ശേഷം നാളെ യൂണിവേഴ്സ്സിറ്റി കോളേജ് തുറക്കുമ്പോള്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് വിവിധ യുവജന സംഘടനകളുടെ തീരുമാനം. സെക്രട്ടറിയേറ്റിലേക്ക് നാളെ മാര്‍ച് നടത്താന്‍ യൂത്ത് കോണ്‍ഗ്രസ്സ് തീരുമാനിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here