നീണ്ടകരയിൽ മത്സ്യതൊഴിലാളികളെ കാണാതായ സംഭവം; തിരച്ചിൽ നാലാം ദിവസവും തുടരും

കൊല്ലം നീണ്ടകരയിൽ ബോട്ട് തകർന്ന് കാണാതായ മൽസ്യതൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാലാം ദിവസവും തുടരും. നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ. വെള്ളിയാഴ്ചയാണ് സെന്റ് ഡി കോസ്റ്റയെന്ന കപ്പൽ നീണ്ടകരക്ക് സമീപം പുറംകടലിൽ തകർന്നത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് തമിഴ്നാട്ടിൽ നിന്ന് മൽസ്യബന്ധനത്തിന് പോയ വള്ളം അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. ബാക്കിയുള്ള മൂന്നു പേർക്കായി തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഒരാളുടെ മൃതവേഗം കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് തീരത്ത് കരക്കടിഞ്ഞത്.തമിഴ്‌നാട് സ്വദേശി സഹായ രാജുവിന്റെതാണ് കണ്ടെത്തിയ മൃതദേഹം. തമിഴ്നാട് സ്വദേശികളായ ഡോൺബോസ്കോ, രാജു എന്നിവർക്കായുള്ള തിരച്ചിൽ തുടർന്നെങ്കിലും മൂന്നാം ദിവസവും കണ്ടെത്താനായില്ല.
നേവിയുടെ ഒരു ഹെലികോപ്ടറും കോസ്റ്റ് ഗാർഡിന്റെ കപ്പലും 3 ബോട്ടുകളുമാണ് തിരിച്ചിലിൽ പങ്കെടുക്കുന്നത്. ശക്തമായ കാറ്റും തിരമാലയുമാണ് തിരച്ചിലിന് പ്രധാന തടസ്സം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here